ലിഗയെ കൊലപ്പെടുത്തിയത് പുരുഷ ലെെംഗീക തൊ‍ഴിലാളി; മയക്ക് മരുന്ന് നല്‍കി ക‍ഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വള്ളിയില്‍ കെട്ടിതൂക്കി; പുതിയ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

വിദേശ വനിത ലിഗയെ മയക്ക് മരുന്ന് നല്‍കി കൊലപ്പെടുത്തിയത് കോവളം സ്വദേശിയായ പുരുഷ ലൈംഗിക തൊ‍ഴിലാളിയും സുഹൃത്തുക്കളായ നാലുപേരും ചേര്‍ന്നാണെന്ന് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍.ലിഗയ്ക്ക് നല്‍കിയതുപൊലെയുള്ള മയക്ക് മരുന്ന് കലര്‍ന്ന സിഗരറ്റും കൊലപാതകവുമായി ബന്ധപ്പെട്ട മറ്റ് ചില തെളിവുകളും കസ്റ്റഡിയിലായവരില്‍ നിന്ന് പൊലീസിന് ലഭിച്ചു.

അതേസമയം ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുവന്ന ബോട്ടിലും ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ നിര്‍ണ്ണായക വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.ലിഗയുടെ കൊലപാതകത്തില്‍ അടുത്തദിവസം അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്.

ലിഗയുടെ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാടില്‍ ഫോറന്‍സ് സംഘം വീണ്ടുമെത്തിയാണ് വിശദമായ പരിശോധന നടത്തിയത്.മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ മരത്തില്‍ നിന്നും വള്ളിയില്‍ നിന്നും തലമുടി,ത്വക്കിന്‍റെ ഭാഗങ്ങള്‍ എന്നിവ കണ്ടെത്തി.ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് കൊണ്ടുപോയി.

വിദേശ വനിത ലിഗയ്ക്ക് ,മയക്ക് മരുന്ന് നല്‍കി കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുവന്ന,ലിഗയെ ലൈംഗികമായി ഉപയോഗിച്ച, 40 വയസ്സുള്ള കോവളം സ്വദേശിയായ പുരുഷലൈംഗിക തൊ‍ഴിലാളിയെയും 4 സുഹൃത്തുക്കളെയും പൊലീസ് വിശദമായി ചോദ്യംചെയ്തു.

ഇവര്‍ 5 പേര്‍ ചേര്‍ന്നാണ് ലിഗയെ കൊലപ്പെടുത്തിയത്.ക‍ഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ലിഗയുടെ മൃതദേഹം വള്ളിയില്‍ കെട്ടിതൂക്കിയിടുകയായിരുന്നു.ലിഗയെ കൊണ്ടുവന്ന ബോട്ടും നാലുപേര്‍ എത്തിയ മറ്റൊരു ബോട്ടും പോലീസും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.

ബോട്ടില്‍ നിന്നും നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ പറയുന്നത്.ലിഗയെ കണ്ടല്‍ക്കാടിലേക്ക് എത്തിച്ചത് വാ‍ഴമുട്ടത്തിനുസമീപത്തെ കടവില്‍ നിന്ന് ബോട്ടിലാണ്.

പക്ഷേ ലിഗയെ ലൈംഗികമായി ഉപയോഗിക്കാന്‍ നാല്‍വര്‍ സംഘമെത്തിയത് പനത്തുറ ക്ഷേത്രത്തിനുസമീപത്തെ കല്യാണമണ്ഡപത്തിനു സമീപത്തുകൂടെയാണെന്നും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.സംഭത്തില്‍ ആകെ 10 പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News