
ആറ് ദശാബ്‌ദ കാലത്തിനുശേഷം സമാധാനക്കരാരില്‍ ഒപ്പുവെച്ചുകൊണ്ട് ഉത്തരകൊറിയയും ദക്ഷിണകൊറിയയും യുദ്ധം അവസാനിപ്പിച്ചു. ഇനിമുതല്‍ സമാധാനത്തിന്റെ പാതയില്‍ നീങ്ങാനും ദക്ഷിണ, ഉത്തര കൊറിയന്‍ രാഷ്‌ട്രത്തലവന്‍മാര്‍ തമ്മില്‍ ധാരണയായി. ദക്ഷിണ കൊറിയയില്‍ എത്തിയ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ചരിത്രപരമായ സമാധാന കരാര്‍ ഒപ്പുവച്ചത്.
1953ലെ കൊറിയന്‍ യുദ്ധത്തിനുശേഷം ദക്ഷിണകൊറിയയുടെ സൈനിക അതിര്‍ത്തി കടന്ന ആദ്യ കൊറിയന്‍ ഭരണാധികാരിയാണ് കിം. അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമില്‍ എത്തിയ കിം ജോങ് ഉന്നിനെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ഹസ്‌തദാനം ചെയ്‌ത് സ്വീകരിച്ചു.
ഉത്തരകൊറിയയുടെ ആണവമിസൈല്‍ സാങ്കേതികവിദ്യ അതിനൂതനമാണെന്നും അതിനാല്‍ത്തന്നെ ആണവ നിരായുധീകരണം സംബന്ധിച്ച കരാറിലേര്‍പ്പെടുന്നത് ശ്രമകരമാകുമെന്നും ദക്ഷിണകൊറിയന്‍ വക്താവ് ഇം ജോങ്സീക് വ്യക്തമാക്കിയിരുന്നു.
ഇരു കൊറിയകളും തമ്മില്‍ നടക്കാറുള്ള വാര്‍ഷിക സൈനികാഭ്യാസ നടപടികള്‍ കൂടിക്കാഴ്‌ച നടക്കുന്നത് പ്രമാണിച്ച് ഒരു ദിവസത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. ഇരുകൊറിയകളും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയും തീരുമാനങ്ങളും സ്വാഗതാര്‍ഹമെന്ന് ചൈന പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here