‘വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി’; റിലീസ് പ്രഖ്യാപിച്ചു

മലയാളികള്‍ക്ക് മറക്കാനാകാത്ത ഡയലോഗാണ് ‘വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി’. മേലെപ്പറമ്പില്‍ ആണ്‍വീട്ടല്‍ ജഗതി പവി‍ഴത്തെ കറക്കിയെടുക്കാന്‍ തമി‍ഴ് പഠിക്കുന്നതിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച ഹിറ്റ് ഡയലോഗാണത്.

ഇപ്പോ‍ഴിതാ അതേ ഡയലോഗ് മലയാളികളുടെ ഹൃദയം കവരുന്ന ചിത്രമായെത്തുന്നു. നവാഗതനായ ഗോവിന്ദ് വരാഹ രചന നിർവഹിച്ചു സംവിധാനം ചെയ്യുന്ന ‘വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി’ തീയറ്ററുകളിലേക്കെത്തുകയാണ്.

അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മേയ് നാലിനാണ് ‘വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി’  പ്രദർശനത്തിനെത്തുക.

ജി വി ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി രാജു ബാബു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, ശ്രവ്യ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മധു, റിസ ബാവ, നീന കുറുപ്പ്, അസീസ്, പ്രശാന്ത് അലക്സാണ്ടർ, ഗായത്രി മയൂര, ദിശിനി, ദിലീപ്, അർജുൻ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.

കൃഷ്ണ സാഗർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സിയാൻ ശ്രീകാന്ത് ആണ്. കാലത്തിന്റെ ഒരു കരുതലാണ് ഈ ചിത്രം എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

പ്രണയിച്ചു ഒളിച്ചോടി പോകേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ ജീവിതവും അവൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളുമായി ചിത്രത്തിന്‍റെ പ്രമേയം.

വിശ്വജിത് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മുരളി കൃഷ്ണ, പ്രശാന്ത് അലക്സാണ്ടർ എന്നിവർ ചേർന്ന് സംഭാഷണം എഴുതിയിരിക്കുന്നു. ഗാനങ്ങൾക്ക് വരികൾ എഴുതിയത് അനിൽ പനച്ചൂരാൻ ആണ്.

ടീസര്‍ കാണാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here