
ദിനംപ്രതി ഒഫറുകള്‍ നല്‍കി ഉപയോക്താക്കളെ വലയിലാക്കിയ ജിയോയ്ക്ക് പണി കൊടുക്കാനൊരുങ്ങി എയര്‍ടെല്‍. ഐപിഎല്ലിന് ലഭിക്കുന്ന സ്വീകാര്യത കൂടി മുന്നില്‍ കണ്ടാണ് എയര്‍ടെല്ലിന്‍റെ പുതിയ നീക്കം.
ഏറ്റവും അവസാനമായി 219 രൂപയുടെ ഒഫറാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 219 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്ക് ദിനംപ്രതി 1.4 ജിബി ഡേറ്റയും, പരിധിയില്ലാത്ത കോളുകളും, 100 എസ്എംഎസും ലഭിക്കുമെന്നാണ് എയര്‍ടെല്‍ അറിയിക്കുന്നത്. അതോടൊപ്പം പെലോ ട്യൂണും കമ്പനി സൗജന്യമായി നല്‍കും.
219 രൂപ ഔഫറമായി എയര്‍ടെല്‍ വരുമ്പോള്‍ നിലവിലുള്ള ജിയോയുടെ 198 രൂപ പ്ലാനിന് കോട്ടം തട്ടുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here