സിവില്‍ സര്‍വ്വിസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ദുരിഷെട്ടി അനുദീപാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. ഹൈദരാബാദ് സ്വദേശിയാണ് ദുരിഷെട്ടി. പതിനാറാം റാങ്ക് കൊച്ചി സ്വദേശി ശിഖ സുരേന്ദ്രന്‍ നേടിയതോടെ മലയാളികള്‍ക്കെല്ലാം അഭിമാനമായി.
മലയാളിയായ അഞ്ജലി എസ് 26 റാം റാങ്ക് സ്വന്തമാക്കിയപ്പോള്‍ സമീറ 28, ഹരി കള്ളിക്കാട് 58 എന്നിവരും നൂറ് റാങ്കിനുള്ളില്‍ ഇടം പിടിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്ത് ഇരുന്നൂറ്റിപത്താം റാങ്ക് നേടിയിട്ടുണ്ട്.
സതീഷ്.ബി.കൃഷ്ണൻ (125), എസ്. സുശ്രീ (151), എം.എസ്. മാധവിക്കുട്ടി (171), അഭിജിത് ആർ. ശങ്കർ (181) വിവേക് ജോൺസൺ (195), പി.പി. മുഹമ്മദ് ജുനൈദ് (200), ഉത്തരാ രാജേന്ദ്രൻ (240), അഞ്ജന ഉണ്ണികൃഷ്ണൻ(382), സദ്ദാം നവാസ് (384), എം.രഘു(390), രാധിക സുരി (425), ആനന്ദ് മോഹൻ (472) സി.എസ്. ഇജാസ് അസ്‌ലം (536), കെ. മുഹമ്മദ് ഷബീർ (602), ടി.കെ.വിഷ്ണു പ്രദീപ് (604), ദേവകി നിരഞ്ജന(605), സി.എം.ഇർഷാദ് (613), ടി.ടി. അലി അബൂബക്കർ(622), ആർ. രഹ്‌ന(651), എൻ.എസ്.അമൽ (655), ചിത്രാ വിജയൻ (681), അജ്മൽ ഷഹ്സാദ് അലിയാർ റാവുത്തർ (709), അഫ്സൽ ഹമീദ് (800), ജിതിൻ റഹ്മാൻ (808), യു.ആർ. നവീൻ ശ്രീജിത്ത് (825), നീനു സോമരാജ് (834), ആർ. അർജുൻ (847), എസ്. അശ്വിൻ(915). upsc.gov.in എന്ന ഔദ്യോഗിക സൈറ്റിൽ ഫലം ലഭ്യമാണ്.
Get real time update about this post categories directly on your device, subscribe now.