ബ്രഹ്മജ്ഞാനികളും അതീവപരിജ്ഞാനമുള്ളവരുമായ സന്യാസിമാർ ബലാത്സംഗം ചെയ്താല്‍ പാപമല്ലെന്ന് ഗുജറാത്ത് മുന്‍ ഡിജിപി

ആശാറാം ബാപ്പുവിനെതിരെയുള്ള ബലാത്സംഗ കേസില്‍ ഏറ്റവും ഞെട്ടലുണ്ടാക്കുന്നത് വാദിഭാഗം സാക്ഷി കോടതിയില്‍ പറഞ്ഞ കാര്യങ്ങളാണ്. ആശാറാമിനെ പോലുള്ള ബ്രഹ്മഞാനിയും അതീവ പരിജ്ഞാനമുള്ള സ്നാസിമാര്‍ ബലാത്സംഗം ചെയ്യുന്നത് ഒരു പാപമല്ലെന്നാണ് ആശാറാം വിശ്വസിച്ചിരുന്നത്.

ലൈംഗീക ഉത്തേചനത്തിനായി ആശാറാം മരുന്നകള്‍ ക‍ഴിച്ചിരുന്നതായും വാദിഭാഗം സാക്ഷി രാഹുല്‍ കെ സച്ചാര്‍ പ്രത്യേക കോടതിയില്‍ പറഞ്ഞു. ഇതിനിടെ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ആസാറാമിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തു വന്നത് ഗുജറാത്ത് പൊലീസ് സേനയുടെ മുന്‍ മേധാവി വന്‍സരെയാണ്.

ജോലിയില്‍ ഉണ്ടായിരുന്ന സമയത്ത് ഒട്ടനവധി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായിരുന്ന വ്യക്തിയാണ് വന്‍സാരെ. ആസാറാമിനെ ഒരിക്കലും ബലാത്സംഗിയായി കാണാന്‍ ആയി കാണാനാകില്ലെന്നാണ് മുന്‍ ഡിജിപിയുടെ അഭിപ്രായം. ഹിന്ദു സനാധന ധര്‍മ്മത്തിന്‍റെ സംരക്ഷകനായ 77 വയസ്സുള്ള ആശാറാമിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് വന്‍സാരെയുടെ പ്രസ്താവന.

മധ്യപ്രദേശിലെ ആശാറാം ചിന്ദ്വാരാ ആശ്രമത്തില്‍ പന്ത്രണ്ടാം ക്ലാസ്സില്‍ പഠിച്ചിരുന്ന കുട്ടി 2013 ആഗസ്തിലാണ് പീഡനത്തിരയായത്. ദേഹാസ്വസ്ത്യം അനുഭവപ്പെട്ട കുട്ടിയെയും മാതാപിതാക്കളെയും ആശാറാം രാജസ്ഥാനിലെ ജോദപൂര്‍ ആശ്രമ പരിസരത്ത് വിളിച്ചു വരുത്തുകയും, ആഗസ്ത് 15 -16 തീയതിക്കിടയില്‍ പീഡിപ്പിക്കുകയുമായിരുന്നുവെന്നുമാണ് ഇരയുടെ പരാതി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here