ഹോട്ടലിലെ ബാത്ത് ടബ്ബിൽ പ്രവാസി വനിതയുടെ മൃതദേഹം

നടി ശ്രീദേവി മരിച്ചതിന് സമാനമായി പ്രവാസി വനിതയുടെ മൃതദേഹം പഞ്ചനക്ഷത്ര ഹോട്ടലിലെ ബാത്ത് ടബിൽ കണ്ടെത്തി. ഹരിയാനയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ വെള്ളിയാഴ്ച രാവിലെയായാണ് മൃതദേഹം കണ്ടെത്തിയത്. ലണ്ടനിൽ താമസമാക്കിയ ഇന്ത്യക്കാരി റിതു കുമാറാണ്(40) മരിച്ചത്. ഡൽഹിയിലാണ് റിതുവിന്‍റെ കുടുംബം.

ഏപ്രിൽ 22 മുതൽ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു റിതു. ഫോൺ വിളിച്ചിട്ടും മറുപടി ഇല്ലാതായതോടെ ബന്ധുക്കളിലൊരാൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്നു പരിശോധിച്ചപ്പോഴാണു ബാത്ത് ടബിൽ മൃതദേഹം കണ്ടെത്തിയത്. മുറിയിലേക്ക് ആരെയും കടത്തിവിടരുതെന്നും ഫോൺ കോളുകളൊന്നും അനുവദിക്കരുതെന്നും റിതു ആവശ്യപ്പെട്ടിരുന്നതായി ഹോട്ടൽ അധികൃതർ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം സംബന്ധിച്ച് സ്ഥിരീകരണമുണ്ടാകൂവെന്ന് പൊലീസ് പറഞ്ഞു. ബിസിനസുകാരനായ ഭർത്താവിൽ നിന്ന് അകന്നു ക‍ഴിയുകയായിരുന്നു റിതു. ക‍ഴിഞ്ഞ ഫെബ്രുവരിയിലാണ് ദുബായ് സന്ദർശനത്തിനിടെ ഹൊട്ടലിലെ ബാത്ത് ടബ്ബിൽ നടി ശ്രീദേവിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like