ലിഗ കേസ്; മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമാർട്ടം റിപ്പോർട്ടും രാസപരിശോധനാഫലവും ഇന്ന് പൊലീസിന് കൈമാറും

ലിഗയുട കൊലപാതകത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത നാല്പേരുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും. വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപെടുത്തുന്നത്.

അതേസമയം മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമാർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധഫലവും ഇന്ന് പൊലീസിന് കൈമാറും.

വിശദമായി ചോദ്യംചെയ്യലിന് ശേഷമാണ് കസ്റ്റഡിയിലെടുത്ത പുരുഷ ലൈംഗികതൊ‍ഴിലാളി ഉൾപ്പടെയുള്ള നാലുപേരുടെ അറസ്റ്റ് പൊലീസ് രേഖപെടുത്തുന്നത്. എന്നാൽ ഒപ്പമുണ്ടായിരുന്നവരെ കുറിച്ചുള്ള മൊ‍ഴിയിൽ െെവരുദ്യമു‍ള്ളതിനാൽ ലൈംഗിക തൊ‍ഴിലാളിയായ ഇയ്യാളെ വീണ്ടും ചോദ്യം ചെയ്യാണ്ടിവരും. പത്തോളം പേരാണ് ഇപ്പേൾ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്.

അതേസമയം മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമാർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധഫലവും ഇന്ന് മെഡിക്കൽ സംഘം പൊലീസിന് കൈമാറും. റിപ്പോർട്ടുകൾ ലഭ്യമായാൽ മാത്രമെ പൊലീസിന് അന്വേഷണം ശക്തമാക്കാൻ ക‍ഴിയും.

ലിഗമരിച്ചു കിടന്ന തിരുവല്ലത്തെ കണ്ടൽക്കാട്ടിൽ നിന്ന് ലിഗയുടെ മുടിനാരും. സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്ത ബോട്ട നിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളവും ലഭിച്ചിട്ടുണ്ട്. എന്നാൽ ലിഗ ചികിത്സ തേടിയെത്തിയ പോത്തൻകോട്ടെ സ്വകാര്യ ആയൂർവേദ ആശുപത്രിക്കെതിരെ വലിയ ആരോപണങ്ങളാണ് ഉയരുന്നത്.

ലിഗയെ കാണാതായ സമയത്ത് സെക്ക്യൂരിറ്റി ജീവനക്കാരൻ ഇല്ലായിരുന്നെന്നും സി സി ടി വി പ്രവർത്തനക്ഷമമായിരുന്നു എന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞത്.

എന്നാല്‍ മാനസികാവസ്ഥയിലുള്ള ഒരാള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിനോ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനോ യാതൊരുവിധ ശ്രദ്ധയും ലിഗ ചികിത്സ തേടിയ ധര്‍മ്മ ആയുര്‍വേദ ഹീലിംഗ് സെന്റര്‍ അധികൃതര്‍ നല്‍കിയിരുന്നില്ലന്നും.

ഇതാണ് ലിഗ ഒറ്റയ്ക്ക് പുറത്ത് പോയതിന്റെയും പിന്നീട് കാണാതായതിന്റെയും തുടർന്നുള്ള മരണത്തിനും കാരണമായതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അതിനാൽ ഈ സ്ഥാപനത്തിന്‍റെ അലംഭാവത്തിന് എതിരെ സര്‍ക്കാരിന്‍റേയും ടൂറിസം വകുപ്പിന്‍റെയും ഭാഗത്ത് നിന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാർ പ്രതികരിക്കാനില്ലെന്നായിരുന്നു ആശുപത്രിഅധികൃതരുടെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News