മമ്മൂട്ടിയും മോഹൻലാലും ഒരേ വേദിയിൽ; അമ്പരപ്പ് മാറാതെ ആരാധകർ

മലയാളത്തിന്‍റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അപ്രതീക്ഷിതമായി ഒരേവേദിയിൽ ‍. പത്തനംതിട്ടയിലെ മാധ്യമപ്രവർത്തകർക്കുമുന്നിലാണ് മമ്മൂട്ടിയും മൊഹൻലാലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.

കാ‍ഴ്ചക്കാർ ഒരുനിമിഷം അമ്പരന്നെങ്കിലും പിന്നീട് കാര്യം വ്യക്തമായി. ചിത്രകാരനും ശില്‍പിയുമായ കുമ്പനാട് വലിയപറമ്പില്‍ ഹരികുമാറിന്റെ മെഴുകു പ്രതിമയാണ് വിസ്മയം തീർത്തത്.

ആദ്യ നോട്ടത്തില്‍ ആരും സംശയിച്ചു പോകും വിധമാണ് ശിൽപ്പി ഹരികുമാർ മലയാളത്തിന്‍റെ താര രാജാക്കൻമാരെ മെ‍ഴുകിൽ മെനഞ്ഞെടുത്തിരിക്കുന്നത്.

വിദേശത്തെ മെഴുക് മ്യൂസിയത്തെക്കുറിച്ച് ചിത്രങ്ങളില്‍ മാത്രം കണ്ടും കേട്ടും പരിചയമുള്ളവര്‍ക്ക് ഹരികുമാറിന്‍റെ താര പ്രദർശനം പുതിയൊരനുഭവമായി.

മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധിപ്പേർ മെ‍ഴുകുപ്രതിമകൾക്കോപ്പം സെൽഫി പകത്തിയത് ശിൽപ്പിക്കും പ്രചോദനമായി.

ഏറെക്കാലം നീണ്ട പരിശ്രമത്തിന് ശേഷമാണ് ഹരികുമാറിന്‍റെ മെ‍ഴുകു താരങ്ങൾ പ്രദർശനത്തിനെത്തിയത്. ഏകദേശം ഒന്നേ കാല്‍ ലക്ഷം രൂപ ചെലവുവരുന്നതാണ് ഒാരോ പ്രതിമയും. മമ്മൂട്ടി മോഹൻലാൽ എന്നിവർക്ക് പുറമെ ഷാരൂക് ഖാന്‍, പ്രഭാസ്, യേശുദാസ്, രജനികാന്ത്, എപിജെ അബ്ദുള്‍ കലാം തുടങ്ങി ഏഴ് പ്രതിമകൾ ഇതിനകം ഹരികുമാര്‍ നിര്‍മ്മിച്ചുക‍ഴിഞ്ഞു. വിദേശത്തു നിന്ന് എത്തിച്ച മെഴുകാണ് പ്രതിമ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

അഞ്ചു കൊല്ലത്തെ പരിശ്രമത്തിലൂടെയാണ് മെഴുകുപ്രതിമ നിര്‍മ്മാണത്തില്‍ പ്രാവീണ്യം നേടിയതെന്ന് ഹരികുമാർ പറയുന്നു. മഹാരാഷ്ട്രയിലെ ലോണാവാലയിലെ മെഴുക് മ്യൂസിയമാണ് പ്രചോദനം . മലയാളിയായ സുനില്‍ കണ്ടല്ലൂരുനെ മാതൃകയാക്കിയാണ് ഹരികുമാര്‍ മെഴുക് പ്രതിമ നിര്‍മ്മാണത്തിലേക്ക് കടന്നതെന്നും ഹരികുമാർ പറഞ്ഞു.

സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പ്രതിമ നിർമ്മാണത്തിനുളള സാമ്പത്തികം കണ്ടെത്തുന്നതെന്നും കേരളത്തിലും ഒരു മെഴുകു മ്യൂസിയമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും ഹരികുമാർ ‍വ്യക്തമാക്കി. തന്‍റെ മെ‍ഴുകു പ്രതിമകളുമായി കൂടുതൽ ഇടങ്ങളിൽ പ്രദർശനം നടത്താനൊരുങ്ങുകയാണ് ഹരികുമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here