ജിഷ്ണുവിന്‍റെ ഈ ചിത്രങ്ങൾ പറയും ആ സ്വപ്നത്തിന്‍റെ കഥ

ക്യാമറവാങ്ങാൻ കാശില്ലാത്തതിനാൽ മൊബൈൽ ക്യാമറയിലൂടെ ചിത്രങ്ങൾ എടുത്ത് പ്രദർശനം നടത്തുകയാണ് തിരുവനന്തപുരം സ്വദേശിയായ ജിഷ്ണു.

വലിയ ഫോട്ടോഗ്രാഫർ ആകണമെന്ന ആഗ്രഹമുള്ള ജിഷ്ണുവിന്‍റെ മൊെബെൽ ചിത്രങ്ങളുടെ പ്രദർശനം കാണാൻ നിരവധിപേരാണ് എത്തുന്നത്.

ജീവനുള്ള ജിഷ്ണുവിന്‍റെ ഈ ചിത്രങ്ങൾക്ക് പറയാനുള്ളത് ഒരു സ്വപ്നത്തിന്‍റെ കഥയാണ്. ഒരിക്കലെങ്കിലും ഒരു ക്യാമറയിൽ ചിത്രങ്ങളെടുക്കണം എന്ന ജിഷ്ണുവിന്‍റെ സ്പ്നത്തിന്‍റെ കഥ.

വലിയൊരു ഫോട്ടോഗ്രാഫർ എന്ന മോഹം ഈ വിദ്യാർത്ഥിക്കുണ്ടെങ്കിലും ജീവിതസാഹചര്യങ്ങൾ അതിന് അനുവധിക്കുന്നില്ല.

പക്ഷേ ജിഷ്ണു പിന്നോട്ടില്ല, അച്ഛൻ വാങ്ങി നൽകിയ തന്‍റെ മൊബൈലിൽ കാണുന്ന കാ‍ഴ്ചകളൊക്കെ ഒപ്പിയെടുക്കുകയാണ് ഇവൻ.

തന്‍റെ മൊെെബലിൽ ചിത്രങ്ങൾ എടുക്കുമ്പോൾ കളിയാക്കുന്നവരോട് ജിഷ്ണുവിന്‍റെ ഈ ചിത്രങ്ങൾ തന്നെ മറുപടി പറയും എന്നതിൽ സംശയമില്ല.

തന്‍റെ മൊബൈൽക്യാമറയിൽ ഒപ്പിയെടുത്ത ഈ അത്ഭുതസൃഷ്ടികൾ പരിമിതിക്കുള്ളിൽ വലിയ ആഡംബരങ്ങൾ ഒന്നുമില്ലാതെ ആസ്വദകരിൽ എത്തിക്കാൻ ശ്രമിക്കുകയാണ്.

അപ്പോ‍ഴും ഒന്നുമാത്രമാണ് അവന്‍റെ ഉള്ളിൽ സ്വന്തമായ് ഒരു ക്യാമറവാങ്ങണം. കൂലിപ്പണിക്കാരായ തന്‍റെ അച്ഛന്‍റേയും അമ്മയുടയും ഫോട്ടോയെടുക്കണം.

മനസിലുള്ള ആഗ്രഹം അത്രവലുതാണ് അത് ജിഷ്ണുവിന്‍റെ മുഖത്തും കാണാം അതുകൊണ്ടുതന്നെ ഇവൻ നേടുകതന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News