സിപിഐ പാർട്ടി കോൺഗ്രസ്; നേതൃമാറ്റത്തിനായി സമ്മർദം ശക്തം

സി.പി.ഐ പാർട്ടി കോൺഗ്രസിൽ നേതൃമാറ്റത്തിനായി സമ്മർദം ശക്തം. പൊതു ചർച്ചയിൽ ദേശീയ നേതൃത്വം ഉടച്ച് വാർക്കണമെന്നാവശ്യം ഭൂരിപക്ഷം പേരും ഉന്നയിച്ചു.

കോൺഗ്രസ് ബന്ധം സംബന്ധിച്ചതുൾപ്പെടെയുള്ള വിമർശനങൾക്കും ചർച്ചകൾക്കും ദേശീയ നേതൃത്വം ഇന്ന് മറുപടി പറയും.

കേരളമാണ് നേതൃത്വത്തിനു വയസായെന്നും യുവനിരയെ കൊണ്ട് വരണമെന്നും പൊതുചർച്ചയിൽ ആവശ്യം ഉന്നയിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കൂടുതൽ രൂക്ഷമായി ഇതേ നിലപാട് ആവർത്തിക്കുകയായിരുന്നു.

നേതൃമാറ്റം അനിവാര്യമായതോടെ ഇതിന്മേലുള്ള ചർച്ചകളാണ് ഇനി നടക്കുന്നത്. എസ്.സുധാകർ റെഡ്ഢി ജനൽ സെക്രട്ടറി പദവി ഒഴിയണമെന്നാണ് പൊതുവികാരമെങ്കിലും കേരള നേതൃത്വത്തിന് ഇതിനോടു യോജിപ്പില്ല. ഗുരുദാസ് ദാസ് ഗുപ്ത ഡപ്യൂട്ടി ജനറൽ സെക്രട്ടറി പദവി ഒഴിയും. ഡി. രാജക്കും അതുൽ കുമാർ അഞ്ജാനുമാണ് പകരം സാധ്യത.

കേന്ദ്ര സെക്രട്ടേറിയറ്റിലും അഴിച്ചുപണിയുണ്ടാകും. നിലവിൽ കാനം രാജേന്ദ്രനും പന്ത്യൻ രവീന്ദ്രനുമാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾ. ഇതിൽ മാറ്റമുണ്ടാവാനിടയില്ല.

ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബിനോയ് വിശ്വത്തെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്ന് ആരൊക്കെ എന്നതാണ് ഇനി അറിയാനുള്ളത് .പൊതു ചർച്ചക്കുകുള്ള മറുപടിയും ഭേദഗതികൾക്കായി കമ്മീഷൻ തിരിഞ്ഞുങ്ങള ചർച്ചയുമാണ് പ്രധാന അജണ്ട.

പുതിയ ദേശീയ കൗൺസിലിനേയും ഭാരവാഹികളേയും പാർട്ടി കോൺഗ്രസ് തിരഞ്ഞെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News