ടോളടയ്ക്കാന്‍ മടി; സ്വിഫ്റ്റ് ഡ്രൈവര്‍ ബാരിക്കേഡുമായി രക്ഷപ്പെട്ടു; വീഡിയോ വൈറല്‍

ടോള്‍ അടയ്ക്കാതെ ടോള്‍ പ്ലാസയിലെ ബാരിക്കേഡുമായി മുങ്ങുന്ന മാരുതി സ്വിഫ്റ്റിന്‍റെ വീഡിയോ വൈറല്‍. മുംബൈയിലെ വശി ടോള്‍ പ്ലാസയിലാണ് സംഭവം.

നികുതി കൊടുക്കാതെ ടോള്‍ പ്ലാസയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഡ്രൈവറാണ് വീഡിയോയില്‍. നികുതി അടയ്ക്കാന്‍ കൂട്ടാക്കാതിരുന്ന സ്വിഫ്റ്റ് ഡ്രൈവര്‍ ബാരിക്കേഡുകള്‍ വെച്ചു തടഞ്ഞ പാതയിലൂടെ ഓടിച്ചു പോവുകയായിരുന്നു.

ബാരിക്കേഡുകള്‍ തകര്‍ത്തു മുന്നോട്ടു നീങ്ങിയെങ്കിലും ഒരു ബാരിക്കേഡ് മാത്രം സ്വിഫ്റ്റിന്‍റെ മുന്‍ ബംപറില്‍ കുടങ്ങുകയായിരുന്നു. ബാരിക്കേഡുമായി കുതിക്കുന്ന സ്വിഫ്റ്റിന്റെ ദൃശ്യങ്ങള്‍ മറ്റൊരു കാര്‍ യാത്രികനാണ് ക്യാമറയില്‍ പകര്‍ത്തിയത്.

വലിയ പ്ലാസ്റ്റിക് ബാരിക്കേഡ് മുന്നില്‍ കുടുങ്ങിയത് കൊണ്ടുതന്നെ വേഗത്തില്‍ ഓടിച്ചുപോകാന്‍ സ്വിഫ്റ്റ് വളരെ ബുദ്ധിമുട്ടുന്നതായി വീഡിയോയിയല്‍ കാണാം. കാര്‍ നിര്‍ത്തി ബാരിക്കേഡ് നീക്കാന്‍ കാറോടിച്ചയാളും തയ്യാറായില്ല.

സാധാരണയായി വെള്ളം അല്ലെങ്കില്‍ മണല്‍ നിറച്ചാണ് പ്ലാസ്റ്റിക് ബാരിക്കേഡുകള്‍ നിരത്തുകളില്‍ സ്ഥാപിക്കാറ്. പക്ഷെ ഇവിടെയുണ്ടായിരുന്ന ബാരിക്കേഡ് പൊള്ളയായിരുന്നതിനാലാണ് കാറിന്‍റെ മുന്നില്‍ കുടുങ്ങിയത്.

https://www.facebook.com/zishan.khan.524934/videos/1654352597975341/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News