ആരാധകരെ ആവേശത്തിലാക്കി മാരുതി സിയസ് മുഖം മിനുക്കുന്നു; പുതിയ സിയസ് ഫെയ്സ് ലിഫ്റ്റ് ഉടന്‍ വിപണിയില്‍; സവിശേഷതകള്‍ ഏറെ

മാരുതി ആരാധകരെ ആവേശത്തിലാക്കി മുംഖം മിനുക്കിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്ക് ഉടന്‍ വരും. ഓഗസ്റ്റില്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുമെന്നാണ് സൂചന.

നിലവിലുള്ളതിനെക്കാളും കരുത്തന്‍ പെട്രോള്‍ എഞ്ചിനായിരിക്കും പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്. ഏറ്റവും പുതിയ K15B 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ തയ്യാറാക്കിയിട്ടുള്ളത്.

എഞ്ചിന്‍റെ ഗുണമോന്‍മ മികവേറിയും കരുത്തുറ്റ ടോര്‍ഖ് ഉത്പാദനവും പുതിയ പെട്രോള്‍ എഞ്ചിന്‍റെ പ്രത്യേകതയാണ്. 103.2 bhp കരുത്തും 138.4 Nm torque ഉം സൃഷ്ടിക്കുന്നതാണ് പുതിയ പെട്രോള്‍ എഞ്ചിന്‍.

കരുത്തുത്പാദനം നിലവിലുള്ള പതിപ്പിനെക്കാളും 12 bhp അധികംമാണിത്. നിലവില്‍ 91.2 bhp കരുത്തും 130 Nm torque മാണ് 1.4 ലിറ്റര്‍ സിയാസ് പതിപ്പ് ഉത്പാദിപ്പിക്കുന്നത്. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

ഓപ്ഷനലായി നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെയും സിയാസ് പെട്രോളില്‍ മാരുതി നല്‍കുന്നുണ്ട്. പെട്രോള്‍ പതിപ്പിന് പുറമെ 1.3 ലിറ്റര്‍ ഡീസല്‍ ഹൈബ്രിഡ് പതിപ്പും സിയാസില്‍ ലഭ്യമാണ്.

ഡീസല്‍ എഞ്ചിന് 88.5 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ഡീസല്‍ ഹൈബ്രിഡില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News