ചങ്ങനാശ്ശേരിയില്‍ വൃദ്ധന്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍

ചങ്ങനാശ്ശേരി മാർക്കറ്റ് റോഡിൽ കുരിശടിയ്ക്ക് സമീപം  തലക്കടിയേറ്റ് മരിച്ച നിലയിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി.

കട തിണ്ണയോട് ചേർന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ സമീപത്തു നിന്നും ഹോളോ ബ്രിക്സ് കട്ടയും കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടന്നക്കുന്ന കണിയാൻ ഗോപിയെന്ന് വിളിക്കുന്ന ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചത്.

അതേ സമയം സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അൽപ സമയത്തിനകം ഫോറൻസിക് വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News