കൊളീജിയം ബുധനാഴ്ച ചേരും; ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ വീണ്ടും കൈമാറിയേക്കും

സുപ്രീംകോടതിയുടെ കൊളീജിയം ബുധനാഴ്ച ചേരുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മറ്റു നാലെ ജഡ്ജിമാരെ അറിയിച്ചു.

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ മടക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കൊളീജിയം ചര്‍ച്ച ചെയ്യും. കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ കൊളീജിയം വീണ്ടും സര്‍ക്കാരിന് കൈമാറിയേക്കും.

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയതിനെതിരെ അടിയന്തരമായി കൊളീജിയം വിളിച്ചു ചേര്‍ക്കണമെന്ന് നാലു ജഡ്ജിമാരും ചീഫ് ജസ്റ്റിസിനോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ജഡ്ജിമാരുടെ അസൗകര്യം കണക്കിലെടുത്താണ് കൊളീജിയം ബുധനാഴ്ച ചേരാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിച്ചിരിക്കുന്നത്.

കൊളീജിയം വീണ്ടും ജസ്റ്റിസ് ജോസഫിന്റെ പേര് സുപാര്‍ശ ചെയ്താല്‍ അതു സര്‍ക്കാരിന് അംഗീകരിച്ചേ മതിയാകു. മതിയായ കാരണങ്ങളില്ലാതെ ശുപാര്‍ശ തിരിച്ചയച്ചത് ജുഢീഷ്യറിയുടെ അധികാരത്തില്‍ കൈകടത്തുന്ന നടപടിയാണെന്നാണ് ജഡ്ജിമാരുടെ വിലയിരുത്തല്‍.

ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് കെഎം ജോസഫ് എന്നിവരെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കാന്‍ ജനുവരി 10 നാണ് കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ മൂന്ന് മാസത്തോളം കാലതാമസം വരുത്തിയ ശേഷം ഇന്ദു മല്‍ഹോത്രയെ മാത്രം നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്നാവിശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും സുപ്രീംകോടതി അത് തള്ളുകയായിരുന്നു. തുടര്‍ന്ന് ഇന്ദു മല്‍ഹോത്ര കഴിഞ്ഞ ദിവസം സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റു.

ജസ്റ്റിസ് ജോസഫിനെ പരിഗണിച്ചാല്‍ സീനിയോരിറ്റി മറികടക്കലാകുമെന്നും കേരളത്തില്‍ നിന്ന് നിലവില്‍ പ്രാതിനിധ്യമുള്ളതുകൊണ്ട് നിലവില്‍ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും ചൂണ്ടികാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News