ലിഗയുടെ പേരില്‍ പണപ്പിരിവ്; അശ്വതി ജ്വാലയ്ക്കെതിരെ അന്വേഷണം; പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് അശ്വതിയും ലിഗയുടെ സഹോദരിയും

മരിച്ച വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയ സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജാലയ്ക്കെതിരെ അന്വേഷണംത്തിന് നിര്‍ദ്ദേശം. ഡിജിപി ലോക്നാഥ് ബെഹ്റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാലയ്ക്കെതിരെ ഡിജിപിക്ക് പരാതി ലഭിച്ചിരുന്നു. ലിഗയുടെ മരണിന്‍റെ പേര് പറഞ്ഞ് പണപ്പിരിവ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കോവളം പനങ്ങോട് സ്വദേശി അനിൽക്കുമാറാണ് പരാതി നൽകിയത്.

ലിഗയുടെ തിരോധാനം മുതൽ ബന്ധുക്കള്‍ക്കൊപ്പമുണ്ടായിരുന്ന ആളാണ് അശ്വതി ജ്വാല എന്ന സാമൂഹ്യപ്രവര്‍ത്തക. ലിഗയുടെ മരണത്തിൽ ഇപടെട്ടതിലും ഇക്കാര്യം പറഞ്ഞ് 3.8 ലക്ഷംരൂപ പണപ്പിരിവ് നടത്തിയതിലും സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോവളം പനങ്ങോട് സ്വദേശി അനിൽക്കുമാർ ഡിജിപിക്ക് പരാതി നൽകിയത്.

അശ്വതിയുടെ സാമ്പത്തിക ശ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. ഇവരുടെ സിറ്റിയിലുള്ള ഒഫീസും ആസ്തിയും സംശയം ജനിപ്പിക്കുന്നതാണ്. പൊതിച്ചോറ് നൽകുന്നതുമായി ബന്ധുപ്പെട്ട് ലക്ഷക്കണക്കിന് രൂപയാണ് നിത്യേന ഇവരുടെ അക്കൗണ്ടിലേക്ക് ഒ‍ഴുകുന്നത്. MLAമാരിൽ നിന്നും 5000 രൂപ വീതം പണപ്പിരിവ് നടത്തിയിട്ടുണ്ട്.

അടുത്തിടെ പൂങ്കുളത്ത് 5 ഏക്കർ ഭൂമിയ്ക്ക് അഡ്വാന്‍സ് നൽകി. അശ്വതി നടത്തുന്ന വിദേശയാത്രകളും കാറുകളും കൂടുതൽ സംശയം ജനിപ്പിക്കുന്നു. 3 വർഷം കൊണ്ട് എവിടെനിന്നാണ് ഇത്രയും തുക ലഭിച്ചത് എന്നതിലും സംശയമുണ്ടെന്നും പരാതിയൽ പറയുന്നു.

അതേസമയം ആരോപണങ്ങളില്‍ ക‍ഴമ്പില്ലെന്നും പണപ്പിരിവ് നടത്തിയെന്ന ആരോപണം തെറ്റാണെന്നും ലിഗയുടെ സഹോദരി ഇലിസ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. അന്വേഷണഘട്ടത്തില്‍ സ്വന്തം കയ്യില്‍ നിന്ന് പണമെടുത്താണ് ചിലവാക്കിയതെന്ന് അശ്വതി ജ്വാലയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News