ലിഗയെ കൊന്നത് കഴുത്ത് ഞെരിച്ച്; ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍; തലച്ചോറില്‍ രക്തം കട്ട പിടിച്ചനിലയില്‍; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ലിഗയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധഫലവും മെഡിക്കല്‍ സംഘം അന്വേഷണസംഘത്തിന് കൈമാറി.

ലിഗയുടെ മരണം കൊലപാതകം തന്നെയെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. ലിഗയെ കൊന്നത് കഴുത്ത് ഞെരിച്ചാണെന്നും ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തലച്ചോറില്‍ രക്തം കട്ട പിടിച്ചനിലയിലെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത നാലുപേരുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും. വിശദമായി ചോദ്യംചെയ്യലിന് ശേഷമാണ് കസ്റ്റഡിയിലെടുത്ത പുരുഷ ലൈംഗികതൊഴിലാളി ഉള്‍പ്പടെയുള്ള നാലുപേരുടെ അറസ്റ്റ് പൊലീസ് രേഖപെടുത്തുന്നത്.

എന്നാല്‍ ഒപ്പമുണ്ടായിരുന്നവരെ കുറിച്ചുള്ള മൊഴിയില്‍ വൈരുദ്യമുള്ളതിനാല്‍ ലൈംഗിക തൊഴിലാളിയായ ഇയാളെ വീണ്ടും ചോദ്യം ചെയ്യാണ്ടിവരും. പത്തോളം പേരാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News