ബിജെപി പ്രവര്‍ത്തകന് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ത്രിപുര ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത്; വിവാദം കത്തുന്നു

തനിക്ക് പരിചയമുള്ള ബിജെപി പ്രവര്‍ത്തകന് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് വിവാദത്തില്‍.

തനിക്കൊപ്പം ബംഗാളില്‍ ബിജെപിയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച സര്‍വദാമന്‍ റേയ്ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ടാണ് ബിപ്ലവ് കുമാറിന് ഗവര്‍ണര്‍ കത്തയച്ചത്.

ഗവര്‍ണര്‍മാര്‍ പരസ്യമായ് രാഷ്ട്രീയതാല്പര്യം പ്രകടിപ്പിക്കരുതെന്നിരിക്കെയാണ് ബിജെപിയിലെ തന്‍റെ സഹപ്രവര്‍ത്തകന് ജോലി നല്‍കണമെന്ന ആ‍വശ്യവുമായി ഗവര്‍ണര്‍ തഥാഗത് റോയി മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി കത്ത് നല്‍കിയത്.

1990കളില്‍ തനിക്കൊപ്പം ബംഗാളിലെ ബിജെപിയില്‍ പ്രവര്‍ത്തിച്ച സര്‍വദാമന്‍ റേയ്ക്ക് വേണ്ടിയാണ് ഗവര്‍ണര്‍ കത്ത് നല്‍കിയത്.

ചാര്‍ട്ടേട് അക്കൗണ്ടന്‍റായ ബിജെപി സുഹൃത്തിന് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച ജോലി നല്‍കണമെന്നാണ് കത്തിലെ ആവശ്യം.

പ്രോ ടേം സ്പീക്കറുടെ സത്യപ്രതിജ്ഞാ സമയത്ത് ഇരുവരും ഇക്കാര്യം സംസാരിച്ചതും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മാര്‍ച്ച് 14ന് ഗവര്‍ണര്‍ അയച്ച കത്ത് മാര്‍ച്ച് 23 ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചതായും ഓഫീസ്രേഖകള്‍വ്യക്തമാക്കുന്നു.

നേരത്തെ ത്രിപുര തെരഞ്ഞെടുപ്പ് സമയത്തുള്‍പ്പെടെ രാഷ്ട്രീയ ഇടപെടല്‍ നടത്തി വിവാദം സൃഷ്ടടിച്ചയാളാണ് തഥാഗത് റോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News