പ്രശസ്ത സാഹിത്യകാരൻ എൻ പി മുഹമ്മദിനെക്കുറിച്ച് സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ് തയ്യാറാക്കിയ ഡോക്യുമെൻററി കോഴിക്കോട് പ്രകാശനം ചെയ്തു .

ഭാര്യ ഇമ്പിച്ചബി പാത്തുമ്മ , മക്കൾ , ബന്ധുക്കൾ , സുഹൃത്തുക്കൾ എന്നിവരിലൂടെയാണ് എൻ. പി. മുഹമ്മദിന്റെ വിവിധ ജീവിത മുഹൂർത്തങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ സഹകരണത്തോടെയാണ് ഡോക്യുമെന്ററി നിർമിച്ചത് . ചടങ്ങിൽ പി.ടി. കുഞ്ഞുമുഹമ്മദ് , ചെലവൂർ വേണു തുടങ്ങിയവർ സംസാരിച്ചു .