‘എന്തും വില്‍ക്കും മോദി, ഒടുവില്‍ ചൊങ്കോട്ടയും പാട്ടത്തിന്’; ഇനി ചെങ്കോട്ടയുടെ ഭരണം ഡാല്‍മിയാ ഗ്രൂപ്പിന്; തീരുമാനം പിന്‍വലിക്കണമെന്ന് സിപിഐഎം

ദില്ലി: 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഡല്‍ഹി ചെങ്കോട്ട കേന്ദ്രസര്‍ക്കാര്‍ ഡാമിയാ ഗ്രൂപ്പിന് പാട്ടത്തിന് കൊടുത്തു. 25 കോടി രൂപയുടെ കരാര്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്ക് ഇനി ചെങ്കോട്ടയുടെ ഭരണം ഡാല്‍മിയാ ഗ്രൂപ്പിനായിരിക്കും.

പൈതൃക സ്മാരകങ്ങള്‍ ദത്ത് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരം താജ്മഹല്‍ അടക്കം രാജ്യത്തെ 100 ചരിത്ര സ്മാരകങ്ങളും പൈതൃക ഗ്രാമങ്ങളുമാണ് സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തില്‍ വിട്ടുകൊടുക്കുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ ചെങ്കോട്ട വിട്ടുനല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

ചെങ്കോട്ട എന്നത് കേവലം ഒരു വിനോദ സഞ്ചാര കേന്ദ്രമല്ല, സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണക്കായി ദേശീയ പതാകയുയര്‍ത്തുന്ന ഭാരതത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ്. പൈതൃക സ്മാരകങ്ങള്‍ ദത്ത് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരം ചെങ്കോട്ട സ്വന്തമാക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്, ജിഎം ആര്‍ ഗ്രൂപ്പ് എന്നിവരും മത്സരത്തിനുണ്ടായിരുന്നു.

ടൂറിസം മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്നിവരുമായി ഡാല്‍മിയാ ഗ്രൂപ്പ് ഏപ്രില്‍ ഒമ്പതിനു ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഈ വിവരം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്.

പൈതൃക സ്മാരകങ്ങള്‍ ദത്ത് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരം താജ്മഹല്‍ അടക്കം രാജ്യത്തെ 100 ചരിത്ര സ്മാരകങ്ങളും പൈതൃക ഗ്രാമങ്ങളുമാണ് സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തില്‍ വിട്ടുകൊടുക്കാന്‍ പോകുന്നത്.

ഹിമാചല്‍ പ്രദേശിലെ കാംഗ്ര കോട്ട, ആന്ധ്രപ്രദേശിലെ ഗണ്ഡികോട്ട, മുംബൈയിലെ ബുദ്ധിസ്റ്റ് കനേരി ഗുഹകള്‍, ആന്ധ്രാപ്രദേശിലെ ചിറ്റ്കൂല്‍ ഗ്രാമം, എന്നിങ്ങനെയുള്ള നിരവധി ചരിത്ര സ്മാരകങ്ങള്‍ ഇനി മുതല്‍ കോര്‍പ്പറേറ്റുകളുടെ കൈയിലാവും. ഉടന്‍ ആരംഭിക്കേണ്ട മിനുക്കുപണിക്കള്‍ സംബന്ധിച്ച് ഡാല്‍മിയാ ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

മെയ് 23ന് തന്നെ പണികളാരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ നടക്കേണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് മുന്നോടിയായി സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടി ജൂലൈയില്‍ തല്‍ക്കാലത്തേയ്ക്ക് കോട്ട സുരക്ഷ ഏജന്‍സികള്‍ക്ക് കൈമാറും.

വ്യക്തമായ എഗ്രിമെന്റുകള്‍ എഴുതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും പൂര്‍വ്വികര്‍ നേടി തന്ന സ്വാതന്ത്ര്യ ദിനത്തിന് പതാകയുയര്‍ത്താന്‍ കോര്‍പ്പറേറ്റുകളുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News