
എൻ സി പി സംസ്ഥാന പ്രസിഡണ്ടായി തോമസ് ചാണ്ടിയെ നെടുമ്പാശ്ശേരിയിൽ ചേർന്ന എൻ സി പി സംസ്ഥാന കൗൺസിൽ യോഗം തെരഞ്ഞെടുത്തു .പി കെ രാജൻ മാസ്റ്റർ വൈസ് പ്രസി ഡണ്ടും ടി കാർത്തികേയൻ സംസ്ഥാന ട്രഷററുമാകും.
41 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനെയും യോഗം തെരഞ്ഞെടുത്തു. സംസ്ഥാന എക്സിക്യൂട്ടീവ് പിന്നീട് യോഗം ചേർന്ന് സംസ്ഥാന സെക്രട്ടറിയേറ്റിനെ നിശ്ചയിക്കും.
ദേശീയ നേതാവ് പ്രഫുൽ പട്ടേൽ യോഗത്തിൽ പങ്കെടുത്തു . ഉഴവൂർ വിജയൻ അന്തരിച്ചതിനെ തുടർന്നാണ് അദ്ധ്യക്ഷ സ്ഥാനം ഒഴിവ് വന്നത് . അദ്ധ്യക്ഷൻ ആരാ കണമെന്നതിനെ ചൊല്ലി പാർട്ടിയിൽ തർക്കങ്ങൾ ഉള്ളതായി വാർത്തകൾ ഉണ്ടായിരുന്നെങ്കിലും , തെരഞ്ഞെടുപ്പുകളെല്ലാം ഏകകണ്ഠമായായിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here