ബോൾഗാട്ടിയില്‍ ലുലു കൺവെൻഷൻ സെന്‍റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി ബോൾഗാട്ടിയിലെ ലുലു കൺവെൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷൻ സെൻറർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിലെ പ്രൗഡഗംഭീരമായ വേദിയെ സാക്ഷിയാക്കിയാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സ്വാഗത പ്രസംഗത്തോടെയായിരുന്നു തുടക്കം . തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷൻ സെൻറർ ഉത്ഘാടനം ചെയ്തു.

നാടിന്റെ വികസനത്തിന് പാരവെയ്ക്കുന്നതാണ് കേരളത്തിലെ പ്രധാന പ്രശ്നമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ ഭാവി മുന്നിൽ കണ്ടുള്ള സമീപനമാണ് എല്ലാവരും സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോകത്തിന്റെ ഒരു ചെറു പരിച്ഛേദത്തെയാണ് മുന്നിൽ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിക്കുകയും  ചെയ്തു.

കേന്ദ്ര സംസ്ഥാന മന്ത്രിമാരെ കൂടാതെ ഒട്ടേറെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടും സമ്പന്നമായിരുന്നു  കൊച്ചി ലുലു കൺവൻഷൻ സെന്ററിന്റെ ഉദ്ഘാടന ചടങ്ങ്. യു എ ഇ മന്ത്രി ഷേഖ് നഹയാൻ മബാറക് അൽ നഹ്യാൻ, ബഹ്റൈൻ ഉപപ്രധാനമന്ത്രി ഷേഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലിഫ തുടങ്ങി ഒട്ടേറെ വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളും നയതന്ത്രപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കാനെത്തി.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ സാന്നിദ്ധ്യം ചടങ്ങിന് നക്ഷത്ര തിളക്കം നൽകി. വിവിധ സഭാ മേലദ്ധ്യക്ഷന്മാരും, മത നേതാക്കളും ചടങ്ങിൽ പങ്കാളികളാകാനെത്തി.

1800കോടി രൂപ മുതൽ മുടക്കിലാണ് ബോൾഗാട്ടിയിൽ കൺവെൻഷൻ സെന്ററിന്റെ നിർമ്മിച്ചിരിക്കുന്നത്. 5000 പേരെ ഉൾകൊള്ളാൻ ശേഷിയുള്ള ഹാളാണ് സെന്ററിന്റെ പ്രധാന സവിശേഷത.

കൂടാതെ 42 സ്യുട് റുമുകൾ ഉൾപ്പടെ 265 മുറികളും ചേരുന്നത് ആണ് കൺവെൻഷൻ സെന്റർ. കൺവെൻഷൻ സെന്റർനു ഒപ്പം ഗ്രാൻഡ് ഹയാത്ത് ഹോട്ടലും പ്രവർത്തനം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News