ഹെലികോപ്ടര്‍ ഷോട്ടില്‍ ധോണിയെയെന്നല്ല ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം വിസ്മയിപ്പിച്ച് പൃഥി ഷാ; ഗ്യാലറിക്ക് മുകളിലൂടെ പറന്ന സിക്സറിന് കൈയ്യടി; വീഡിയോ വൈറല്‍

ആറ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ജീവശ്വാസം തേടിയാണ് കൊല്‍ക്കത്തയ്ക്കെതിരെ കളിക്കളത്തിലെത്തിയത്. ഗംഭീര പ്രകടനത്തോടെ നായകന്‍ ശ്രേയസ് അയ്യര്‍ ടീമിന് വിജയമൊരുക്കി. യുവതാരം പൃഥ്വി ഷാ അര്‍ധസെഞ്ചുറിയോടെ നായകന് മികച്ച പിന്തുണ നല്‍കിയതും മത്സരത്തില്‍ നിര്‍ണായകമായി.

ഇപ്പോ‍ഴിതാ പൃഥിഷായുടെ ഒരു സിക്സറാണ് ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചര്‍ച്ച. ധോണി സ്റ്റൈലില്‍ തൊടുത്തുവിട്ട ഹെലികോപ്ടര്‍ ഷോട്ട് അതിര്‍ത്തിക്ക് മുകളിലൂടെ പറന്നപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അത് മനോഹര കാ‍ഴ്ചയായി.

44 പന്തുകളില്‍ നിന്ന് 7 ഫോറും 2 സിക്‌സും അടക്കം 62 റണ്‍സ് നേടിയാണ് പൃഥി മടങ്ങിയത് . ഓസ്ട്രേലിയന്‍ സ്റ്റാര്‍ ബൗളരായിരുന്ന മിച്ചല്‍ ജോണ്‍സനെയാണ് പൃഥി ഹെലികോപ്ടര്‍ ഷോട്ടിലൂടെ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിയത്.

വീഡിയോ കാണാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here