`സിവിൽ സർവീസിന് യോഗ്യർ സിവിൽ എൻജിനീയർമാർ’; മണ്ടന്‍ പ്രസ്താവനകളുമായി വീണ്ടും ത്രിപുര മുഖ്യന്‍

അഗര്‍ത്തല: മഹാഭാരതകാലത്ത്‌ ഇന്റർനെറ്റ്‌ ഉണ്ടായിരുന്നുവെന്ന മണ്ടൻ പ്രസ്‌താവനയ്ക്ക് ശേഷം വീണ്ടും ത്രിപുരമുഖ്യമന്ത്രി ബിപ്ലവ് കുമാര്‍.

സിവില്‍ സര്‍വീസിന് അപേക്ഷിക്കേണ്ടത്‌ ‘സിവില്‍’ എന്‍ജിനീയര്‍മാരാണെന്ന ‘പുത്തൻ കണ്ടുപിടിത്ത’വുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രംഗത്തെത്തിയത്. സിവിൽ സർവീസിന്‌ മെക്കാനിക്കൽ എന്‍ജിനീയര്‍മാര്‍ അപേക്ഷിക്കരുതെന്നും അഗര്‍ത്തലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബിപ്ലബ്‌ കുമാർ ദേബ്‌ പറഞ്ഞു.

മുമ്പൊക്കെ മാനവിക വിഷയങ്ങള്‍ പഠിച്ചവരായിരുന്നു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ആയിരുന്നത്. പിന്നീട് ഡോക്ടര്‍മാരും എന്‍ജീനിയര്‍മാരും സിവില്‍ സര്‍വീസിലേക്ക്‌ കടന്നുവരാൻ തുടങ്ങി.

എന്നിരുന്നാലും മെക്കാനിക്കല്‍ എന്‍ജീനിയര്‍മാര്‍ സിവില്‍ സര്‍വീസിന് പോകരുത്. സിവില്‍ എന്‍ജീനിയര്‍മാരാണ് സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കേണ്ടത്‌. കാരണം ഭരണനിര്‍വഹണത്തില്‍ നടക്കുന്നത് സമൂഹത്തിന്റെ നിര്‍മാണമാണ്. സിവില്‍ എന്‍ജിനിയേഴ്‌സിന് കെട്ടിടങ്ങള്‍ പണിത പരിജ്ഞാനമുണ്ട് ‐ ബിപ്ലബ് കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News