സിപിഐഎമ്മിനെതിരെ സമൂഹ മാധ്യമങ്ങൾ വഴി വ്യാജ വാർത്ത പ്രചരിപ്പിച്ചു; ലസിത പാലക്കലിനെതിരെ കേസ് എടുത്തു

സി പി ഐ എമ്മിനെതിരെ സമൂഹ മാധ്യമങ്ങൾ വഴി വ്യാജ വാർത്ത പ്രചരിപ്പിച്ച യുവ മോർച്ച നേതാവ് ലസിത പാലക്കലിനെതിരെ ധർമ്മടം പോലീസ് കേസ് എടുത്തു.

ആറ് മാസം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്.പിണറായി പടന്നക്കര കൂട്ട കൊലപാതക കേസിലെ പ്രതി സൗമ്യ സിപി ഐ എം ലോക്കൽ കമ്മിറ്റി അംഗമാണ് എന്നാണ് ലസിത പാലക്കൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.

ഇതിനെതിരെ സി പി ഐ എം പിണറായി ലോക്കൽ കമ്മിറ്റി മുഖ്യമന്ത്രിക്കും ഡി ജി പി ക്കും ഉൾപ്പെടെ പരാതി നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News