ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് മകളുടെ വിവാഹം മാറ്റി വെച്ച് ഈ കമ്മ്യൂണിസ്റ്റ് കുടുംബം

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് മകളുടെ വിവാഹം മാറ്റി വെച്ച് ദമ്പതികൾ . മെയ് 28ന് കല്യാണം നടക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ച ശേഷം ആണ് മുൻ നിശ്ചയിച്ച കല്യാണം മാറ്റിവെച്ചത് .

വരന്റെ വീട്ടുകാരുടെ കൂടെ സമ്മതതോടെ വിവാഹം മാറ്റി വെച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ ഒരുങ്ങുകയാണ് ചെറിയനാട്ടെ ഈ കുടുംബം.

ക്ഷണക്കത്ത് അച്ചടിച്ച് വിളിക്കേണ്ടവരെ എല്ലാം വിളിച്ചു തുടങ്ങി . മംഗളകർമ്മം നടക്കേണ്ട പാരീഷ് ഹാൾ കാലേ കൂട്ടി ബുക്ക് ചെയ്ത് ഉറപ്പിച്ചു . ചെറിയനാട് സ്വദേശിയായ ഏകമകൾ ജിൻസിയുടെ വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തികരിച്ചതാണ് പിതാവ് കൊച്ചുപ്ലാവിലയിൽ കുര്യനും ഭാര്യ അന്നമ്മ കുര്യനും .

എന്നാൽ ഇപ്പോൾ കല്യാണം മൂന്ന് ദിവസത്തേക്ക് നീട്ടി വെച്ചിരിക്കുകയാണ് . ആറ്റുനോറ്റിരുന്ന മകളുടെ കല്യാണം മാറ്റിവെക്കാൻ കാരണം മാറ്റൊന്നും അല്ല തിരഞ്ഞെടുപ്പ് തന്നെ .

ഉടൻ ഉണ്ടാവില്ലെന്ന് പ്രതീക്ഷിച്ച തിരഞ്ഞെടുപ്പ് അപ്രതീക്ഷിതമായി മെയ് 28 ന് നടക്കും പ്രഖ്യാപിച്ചത് ആണ് കല്യാണ തീയതി മാറാൻ കാരണം .

എറണാകുളം ഐരാണിമുട്ടത്ത് വെച്ച് നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കേണ്ടവർ എല്ലാം ചെങ്ങന്നൂരിലെ വോട്ടർമാരാണ് . കല്യാണവും തിരഞ്ഞെടുപ്പും ഒരുമിച്ച് നടന്നാൽ 500 പേർക്കെങ്കിലും സമതിദാന അവകാശം വിനിയോഗിക്കാൻ കഴിയാതെ പോകും .

ഇതോടെ വീട്ടുകാർ ആകെ ധർമ്മ സങ്കടത്തിലായി . വരനായ അലോഷ്യസ് തോമസിന്റെ പിന്തുണ ലഭിച്ചതോടെ മുൻകൂട്ടി നിശ്ചയിച്ച കല്യാണം തന്നെ മാറ്റി വെക്കാൻ ഇവർ തീരുമാനിച്ചു .

ഇലക്ഷൻ കഴിഞ്ഞേ കല്യാണത്തിന് സ്ഥാനം ഉള്ളു എന്നതാണ് ഇവരുടെ പക്ഷം പുതുക്കിയ കല്യാണ തീയതിയിൽ മെയ് 31 ന് വിവാഹം നടക്കും . ഇലക്ഷൻ പ്രമാണിച്ച് കല്യാണം മാറ്റി വെച്ച കുടുബത്തെ നേരിൽ സന്ദർശിച്ച് സജി ചെറിയാൻ നന്ദി പറഞ്ഞു . അടിയുറച്ച ഇടത് പക്ഷ വിശ്വാസികളാണ് കുര്യൻ ദമ്പതിമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News