നടന്നത് ക്രൂരമായ ബലപ്രയോഗം; ലിഗ മരിച്ചത് പ്രാണവായു ലഭിക്കാതെ പിടഞ്ഞ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇങ്ങനെ

ബലപ്രയോഗത്തിലൂടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിയാണ് ലിഗ മരിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ലിഗയുടെ കഴുത്തിൽ മരണ കാരണമാകാവുന്ന ക്രൂരമായ ബലപ്രയോഗം നടന്നതായും റിപ്പോർട്ടിലുണ്ട്.ഇത് ശാരീരികമായി ആക്രമിച്ചപ്പോഴോ,ശ്വാസം മുട്ടിച്ചപ്പോഴോ ഉണ്ടായതാകാം. ഇതാണ് മരണകാരണം.

കൂടാതെ ശരീരത്ത് പലയിടങ്ങളിലും നിരവധി പരിക്കുകളും ഉണ്ട്. ആന്തരിക അവയവങ്ങളുടെ സൂക്ഷ്മപരിശോധനയിൽ മാത്രമെ പീഡനത്തിനിടെയുള്ള ബലപ്രയോഗത്തിലാണോ പരിക്കുകൾ സംഭവിച്ചതെന്ന് വ്യക്തമാകൂ.

ഒന്നിലധികം ആളുകൾ ചേർന്നാണ് കൃത്യം നടത്തിയിട്ടുള്ളതെന്നാണ് പ്രേത പരിശോധനയിൽ നിന്നും വ്യക്തമാക്കുന്നത്. ഇതിനോടകം മൂന്ന് പേർ പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്. മയക്ക് മരുന്ന് റാക്കറ്റുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിൽ ഉള്ളത് ഇവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News