എന്‍ ഡിഎയിൽ തുടരേണ്ടെന്ന നിലപാടുമായി ബിഡിജെഎസ്; നിർണ്ണായക യോഗം ഇന്ന്

ബിഡിജെഎസ്സിന്‍റെ നിർണ്ണായക യോഗം ഇന്ന്. ചെങ്ങന്നൂരിൽ വൈകിട്ട് 3ന് നടക്കുന്ന യോഗത്തിൽ തുഷാർ വെള്ളാപ്പള്ളിയടക്കമുള്ള നേതാക്കൾ പങ്കെടുക്കും.

എന്‍ ഡി എയിൽ തുടരേണ്ട എന്ന തീരുമാനമാണ് ബിഡിജെഎസ് എടുത്തിരിക്കുന്നത് ഇതിൽ മാറ്റം വരുത്തണോ എന്ന് ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും,തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഡിജെഎസ് തീരുമാനത്തിനായി കാത്തിരിക്കുകയാണ് മുന്നണികൾ.

ഇക്കഴിഞ്ഞ മാർച്ച് 14 ന് ചേർത്തലയിൽ നടന്ന ബിഡിജെഎസ് നേതൃയോഗത്തിൽ സുപ്രധാന ചില തീരുമാനങ്ങൾ നേതൃത്തം എടുത്തിരുന്നു. ഈ തീരുമാനങ്ങൾക്ക് മാറ്റം വരുത്തേണ്ട ചർച്ചകൾ
ബിജെപിയുടെ ഭാഗത്തുനിന്ന് പിന്നിട് ഉണ്ടായില്ല ഈ സാഹചര്യത്തിലാണ് ചെങ്ങന്നൂരിൽ വീണ്ടും ബിഡിജെഎസ് യോഗം ചേരുന്നത്.

കഴിഞ്ഞ യോഗത്തിൽ തുഷാർ വെള്ളാപ്പള്ളി ചില തീരുമാനങ്ങൾ തുറന്നു പറഞ്ഞിരുന്നു. അതിൽ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾക്ക്ബിജെപി ദേശീയ നേതൃത്വത്തിന്റെ ഭാഗത്തു നിന്നു മറുപടി ഉണ്ടായിട്ടില്ല.

ഒന്ന്. MP സീറ്റിന്റെ പേരിൽ കോഴിക്കോട് നിന്നും ബിജെപി യുടെ ചില നേതാക്കൾ തന്നെ അപമാനിക്കാൻ ശ്രമിച്ചു.ഇവർക്കെതിരെ നടപടി ഉണ്ടാകണം.

രണ്ട്.ബിജെപി ദേശീയ നേതൃത്ത്വം ബിഡിജെഎസ്ന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം പ്രധാനപ്പെട്ട ഈ രണ്ട് തീരുമാനങ്ങൾക്കും മാറ്റം ഉണ്ടാകാത്ത സാഹചര്യത്തിൻ കഴിഞ്ഞ നേതൃയോഗത്തിലെ നിലപാടിൽ ഉറച്ചു നിൽക്കാനാണ് സാധ്യത.

ബിജെപിയുമായ് ഇനി സഹകരണം വേണ്ട എന്ന നിലപാടാണ് നേരത്തെ ബിഡിജെഎസ് എടുത്തിരുന്നത്. ഇതു തന്നെയാവും ചെങ്ങന്നൂർ തിരഞ്ഞെടുപ്പിലും ബിഡിജെഎസ് സ്വീകരിക്കുക. കേരളത്തിൽ ആറ് ശതമാനം മാത്രം ഓട്ട് ഉണ്ടായിരുന്ന ബിജെപി ക്ക് പതിനാറ് ശതമാനം വോട്ട് വർദ്ധന ഉണ്ടാക്കിയത് ബിഡിജെഎസ്ആണ് ഇത് ബിജെപി യുടെ സംസ്ഥാന നേതാക്കൾ അംഗീകരിക്കുന്നില്ല.

ഇക്കാരണം കൊണ്ടാണ് ബിജെപി യുടെ ദേശീയ നേതാക്കൾ നൽകിയ വാഗ്ദാനങ്ങൾ ഇനിയും പാലിക്കപ്പെടാതിരിക്കുന്നത് ഈ സാഹചര്യത്തിൻ NDA യുമായ് ഒന്നിച്ച് പ്രവർത്തിക്കേണ്ട എന്ന തീരുമാനമാണ് കഴിഞ്ഞ യോഗത്തിലുണ്ടായത് ആ തീരുമാനത്തിനു മാറ്റം വരുത്തേണ്ട എന്നതാണ് നേതാക്കളുടെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here