ലക്ഷ്യം ബിജെപിയുടെ പരാജയം; കോണ്‍ഗ്രസിന്റെ ‘ജന്‍ ആക്രോശ്’ മഹാ റാലിയ്ക്ക് ഇന്ന് തുടക്കം

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള കോണ്‍ഗ്രസിന്റെ മഹാ റാലിയ്ക്ക് ഇന്ന്  രാംലീല മൈതാനത്ത് തുടക്കമാകും. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു മഹാ റാലി സംഘടിപ്പിക്കപ്പെടുന്നത്
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് മുന്നേ വ്യക്തമാക്കിയിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം, തൊഴില്‍ ഇല്ലായ്മ, ദളിത്-ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍,  ബാങ്ക് തട്ടിപ്പ്, മോദി സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി നടത്തുന്ന പരിപാടിക്ക് ജന്‍ ആക്രോശ് എന്നാണ് പേരിട്ടിരിക്കുന്നത്
രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധി , മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് , പാര്‍ട്ടിയുടെ ദേശിയ സംസ്ഥാന നേതാക്കള്‍ , പോഷക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ഈ മഹാറാലിയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യവെക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News