സിപിഐ പാർടി കോൺഗ്രസ്‌ മൂന്നാം ദിനത്തില്‍; ദേശീയ നേതൃത്വത്തില്‍ അ‍ഴിച്ചുപണിയ്ക്ക് സാധ്യത

തെരഞ്ഞെടുപ്പ് സഖ്യത്തിൽ കോൺഗ്രസ്‌ എന്നു പ്രത്യേകമായി എടുത്തു പറയേണ്ടെന്ന് സി പി ഐ പാർടി കോൺഗ്രസ്‌. കേരളത്തിൽ നിന്നുള്ള പ്രമുഖരെ ഒഴിവാക്കി ദേശിയ നേതൃത്വം ഉടച്ചു വാർക്കാൻ cpi യിൽ ആലോചന. ദേശിയ സെക്രട്ടറിയേറ്റിൽ നിന്നും പന്ന്യൻ രവീന്ദ്രനെ ഒഴിവാക്കിയേക്കും.കെ.ഇ ഇസ്മയിലിന്റെ പരാതിയിൽ കൺട്രോൾ കമ്മീഷൻ നിലപാട് രഹസ്യം.

കോൺഗ്രസ്‌ ബന്ധത്തിൽ വ്യക്തത വേണമെന്ന് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതു ചർച്ചയിൽ നിരവധി പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. മതേതര ജനാധിപത്യ കക്ഷികളുമായുള്ള സഖ്യം എന്നതിന് പകരം കോൺഗ്രസ്‌ ഉൾപ്പടെയുള്ള മതേതര ജനാധിപത്യ സഖ്യം എന്ന് ഭേദഗതി ചെയ്യണമെന്നായിരുന്നു ആവശ്യം.

കൺഫ്യൂസിങ് പാർട്ടി ഓഫ് ഇന്ത്യ എന്നാണ് കനയ്യ കേന്ദ്ര നേതൃത്വത്തെ വിശേഷിപ്പിച്ചത്. കോൺഗ്രസ്‌ ബന്ധം എന്ന് പ്രത്യേകമായി കൂട്ടി ചേർക്കേണ്ടതില്ലെന്നും പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ചു ധാരണ ആയാൽ മതിയെന്നുമാണ് പാർടി കോൺഗ്രസ്‌ തീരുമാനം.

വയസ്സന്മാരുടെ കൂട്ടമാണ് ദേശിയ തലത്തിൽ പാർട്ടിയെ നയിക്കുന്നതെന്ന സമ്മേളന പ്രതിനിധികളുടെ രൂക്ഷ വിമർശനത്തിനു പിന്നാലെ കേന്ദ്ര നേതൃത്വത്തിൽ വൻ അഴിച്ചു പണിക്കാണ് കളം ഒരുങ്ങുന്നത്.

ദേശിയ കൗൺസിലിൽ കേരളത്തിൽ നിന്നും നിലവിൽ 14 അംഗങ്ങൾ. ഇക്കുറിയത് 15 ആകും. സി.എൻ ചന്ദ്രനും, മുതിർന്ന അംഗം സി.എ കുര്യനും aiyf പ്രതിനിധിയായി എത്തിയ കെ. രാജനും ഒഴിവായേക്കും. കെ.പി രാജേന്ദ്രൻ, മുല്ലക്കര രത്നാകരൻ, പി.പ്രസാദ് എന്നിവർ കൗൺസിലിൽ ഉൾപ്പെട്ടേക്കും. ദേശിയ സെക്രട്ടറിയേറ്റിൽ കേരളത്തിൽ നിന്നും കാനവും പന്ന്യനുമാണ് ഇപ്പോഴുള്ളത്.

പന്ന്യൻ ഒഴിയും. പന്ന്യനെ കേന്ദ്ര കണ്ട്രോൾ കമ്മിഷൻ ചെയർമാനാക്കാനാണ് സാധ്യത. ബിനോയ്‌ വിശ്വമാകും സെക്രട്ടറിയേറ്റിൽ എത്തുക. സുധാകര റെഡ്ഢി ജനറൽ സെക്രട്ടറിയായി തുടരനാണ് സാധ്യത. അതുൽ കുമാർ അഞ്ജനും ഡി.രാജയും ഡപ്യൂട്ടി ജനറൽ സെക്രട്ടറിമാരാകും.

പാർടി കോൺഗ്രസിൽ വെച്ച കണ്ട്രോൾ കമ്മിഷൻ റിപ്പോർട്ടിൽ കെഇ ഇസ്മായേൽ നൽകിയ പരാതി യെപ്പറ്റി പരാമർശം ഇല്ല മലപ്പുറം സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട്‌ നെതിരെയാണ് കെ.ഇ കേന്ദ്ര നേതൃത്വത്തിന് പരാതി നല്കിയത്

സെക്രട്ടേറിയറ്റ് എണ്ണം കൂടും. 9 ൽ നിന്ന് II ആക്കണമെന്ന ഭേദഗതി Cpi പാർടി കോൺഗ്രസ്‌ അംഗീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News