രക്തസാക്ഷികളുടെ വീരസ്മരണ പുതുക്കി ഒഞ്ചിയത്ത് രക്തസാക്ഷി കുടുംബ സംഗമം

രക്തസാക്ഷികളുടെ വീരസ്മരണ പുതുക്കി ഒഞ്ചിയത്ത് രക്തസാക്ഷി കുടുംബ സംഗമം. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ചാണ് രക്തസാക്ഷി കുടുംബങ്ങളെയും കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാർഷികത്തിന്റെ ഭാഗമായാണ് രക്തസാക്ഷി കുടുംബ സംഗമം സംഘടിപ്പിച്ചത്. ചടങ്ങിൽ രക്തസാക്ഷി കുടുംബാംഗങ്ങളെയും കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം വെടി വെപ്പ് കേസിലെ പ്രതി ആണ്ടി മാസ്റ്ററുടെ മകളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയുമായ കമലയെയും ചടങ്ങിൽ ആദരിച്ചു.

മുദ്രാവാക്യം വിളികളോടെയാണ് പുതിയ തലമുറ രക്തസാക്ഷി കുടുംബാംഗങ്ങളെ വരവേറ്റത് . പി.മോഹനൻ മാസ്റ്റർ , പി. സതീദേവി , TP ബിനീഷ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News