കയര്‍ കൊണ്ടുണ്ടാക്കിയ ഇന്‍സ്റ്റലേഷനിലൂടെ കേരള ഭൂപടത്തിന്‍റെ ബാഹ്യരേഖയും സാമൂഹ്യ-രാഷ്ട്രീയ ചരിത്രവും വരച്ചുകാട്ടി ഒരു കലാകാരി

കയര്‍ കൊണ്ടുണ്ടാക്കിയ ഇന്‍സ്റ്റലേഷനിലൂടെ കേരള ഭൂപടത്തിന്‍റെ ബാഹ്യരേഖയും സാമൂഹ്യ-രാഷ്ട്രീയ ചരിത്രവും വരച്ചുകാട്ടുകയാണ് ലക്ഷ്മി മാധവന്‍ എന്ന കലാകാരി. ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് ഗാലറിയിലാണ് മുംബൈ മലയാളിയായ ലക്ഷ്മിയുടെ കയര്‍ കൊണ്ടുണ്ടാക്കിയ പ്രതിഷ്ഠാപനം.

ചകിരിയില്‍ നിന്നും നെയ്തെടുക്കുന്ന കയറിന് നമ്മുടെ സംസ്കാരവും പൈതൃകവുമായി അഭേദ്യമായ ബന്ധമുണ്ട്. കേരള സാമൂഹ്യ രാഷ്ട്രീയ ചരിത്രമായും പ‍ഴമയുമായും കെട്ടുപിണഞ്ഞുകിടക്കുകയാണ് കയറെന്ന് ഈ കലാകാരി പറയും.

തന്‍റെ ഇന്‍സ്റ്റലേഷനിലൂടെ വ്യക്തമാക്കുന്നതും ഇതു തന്നെ. ഒറ്റനോട്ടത്തില്‍ ഉത്തരത്തില്‍ കെട്ടിത്തൂക്കിയ കയറാണെന്ന് തോന്നാമെങ്കിലും കേരള ഭൂപട മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രതിഷ്ഠാപനം വിരല്‍ചൂണ്ടുന്നത് ഗതകാല പ്രൗഢിയുടെ ശേഷിപ്പാണ്.

മുംബൈ മലയാളിയായ ലക്ഷ്മി മാധവന്‍ ഒരു മാസത്തോളം കൊച്ചിയില്‍ താമസിച്ചാണ് ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയത്. നടന് മോഹന്‍ലാലാണ് പ്രതിഷ്ഠാപനം ഉദ്ഘാടനം ചെയ്തത്.

കരിഞ്ഞ കയറില്‍ തീര്‍ത്ത പ്രതിഷ്ഠാപനം കേരളത്തിന്‍റെ ചരിത്രത്തിനും ഓര്‍മ്മകള്‍ക്കുമാണ് പുതിയ മാനം നല്‍കുന്നത്. ഫോര്‍ട്ട് കൊച്ചി കാശി ആര്‍ട്ട് ഗാലറിയിലാണ് പ്രദര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News