സൗന്ദര്യത്തിനൊപ്പം ആരോഗ്യം; നീന്തലിനെക്കുറിച്ച് അറിയാം

ആരോഗ്യപരമായും മാനസികപരമായും നിരവധി ഗുണങ്ങള്‍ ഉളള വ്യായാമവും വിനോദവുമാണ് നീന്തൽ. അമിതവണ്ണം കുറയ്ക്കുന്നതിന് മുതൽ അത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് വരെ നീന്തൽ നല്ലൊരു ഉപാധിയാണ്.

കാലാവസ്ഥാനുസൃതമായി നീന്തലിനോട് കൂട്ടുകൂടുന്നത് പ്രകൃതിയോട് ഇണങ്ങിച്ചേരുന്നതിന്‍റെ സന്തോഷം കൂടി നൽകുന്നതാണ്. നാട്ടിൻ പുറങ്ങളിൽ നിന്ന് പ‍ഴയ നീന്തൽകുളങ്ങൾ ഒക്കെ അപ്രത്യക്ഷമായെങ്കിലും സിമ്മിംഗ് പൂളെന്ന ഒാമനപ്പേരിൽ ആധുനിക നീന്തൽ സംവിധാനങ്ങൾ ഒരുക്കുന്നത് കൂടുതൽ പേരെ നീന്തലിലേക്ക് ആകർഷിക്കുന്നുണ്ട്.

കുടവയർ കുറച്ച് സൗന്ദര്യം നിലിനിർത്തുന്നതിനും ശാരീരിക ക്ഷമക വർദ്ധിപ്പിക്കുന്നതിനും നീന്തലിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ശരീരത്തിലെ എല്ലാ പേശികളും പ്രവർത്തികളും ചലനാത്മകമാകുന്നതോടെ മികച്ച ശാരീരീക ക്ഷമതയാണ് നീന്തൽ പ്രദാനം ചെയ്യുന്നത്. പേശികളുടെ ബലം വർദ്ധിക്കുന്നതിനൊപ്പെ ശരീരത്തിന്‍റെ ചലനശേഷി മെച്ചപ്പെടുമെന്നതാണ് പ്രധാന ഗുണം.

ശ്വാസകോശങ്ങളുടെയും ഹൃദയത്തിന്‍റെയും പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു വ്യായാമം കൂടിയാണ് നീന്തൽ. കൂടുതൽ അളവിൽ ഒാക്സിജൻ എത്തുന്നതോടെ രക്തചക്രമണം ത്വരിതപ്പെടുത്തുമെന്നും മു‍ഴുവൻ ആന്തരീകാവയവങ്ങളുടെയും പ്രവർത്തനം ആരോഗ്യകരമാകുമെന്നും പഠനങ്ങൾ തെ‍ളിയിക്കുന്നു.

ഇത് സുഖപ്രദമായ ഉറക്കം സമ്മാനിക്കുന്നതിനൊപ്പം മികച്ച മാനസീകാരോഗ്യത്തിനും ഗുണകരമാണ്.സമ്മര്‍ദ്ദങ്ങൾ കുറയുന്നതോടെ മനസ്സിനും ശരീരത്തിനും കൂടുതല്‍ ഉണർവ്വുണ്ടാകും.

കൊളസ്ട്രോള്‍, ബ്ലഡ് പ്രഷര്‍ , പ്രമേഹം തുടങ്ങി നിത്യ ജീവിതത്തെ അലോസരപ്പെടുത്തുന്ന നിരവധി രോഗങ്ങൾക്കുളള പ്രതിരോധ മുറയും കൂടിയാണ് നീന്തൽ . ജീവിത ശൈലീരോഗങ്ങളെ അകറ്റി നിർത്താൻ ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന പ്രധാന വ്യായാമ മുറകളിലൊന്നാണ് നീന്തൽ.

വേനൽക്കാലമാണ് നീന്തൽ പഠനത്തിന് ഉത്തമമെങ്കിലും പു‍ഴകളിലും മറ്റും പരിശീലനം നടത്തുന്നവർ വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക. നീന്തൽ കുളത്തെ ആശ്രയിക്കുന്നവർ പകർച്ചവ്യാധികൾ ഒ‍ഴിവാക്കാനുളള മുൻകരുതൽ എടുക്കുന്നതിനൊപ്പം ശുദ്ധജലമാണൊയെന്ന് ഉറപ്പാക്കേണ്ടതും അനിവാര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here