ശാസ്ത്രലോകത്തെ അത്ഭുതം: ഒടുവില്‍ 43-ാം വയസ്സിൽ ചിലന്തി മുത്തശ്ശി ചത്തു

ചിലന്തി ജീവിതങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഒാസ്ട്രേലിയൻ ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലായിരുന്ന ചിലന്തി മുത്തശ്ശി ചത്തു. 43 വര്‍ഷം ജീവിച്ച ട്രാപ്ഡോർ വിഭാഗത്തിൽപ്പെട്ട ചിലന്തിയാണ് ചത്തത്.

അറിയപ്പെടുന്നതിൽ ഏറ്റവും കാലം ജീവിച്ച ചിലന്തി എന്ന റെക്കോർഡും ഈ ഒാസ്ട്രേലിയൻ ചിലന്തി സ്വന്തമാക്കി. നമ്പർ-16 എന്ന പേരിലാണ് ശാസ്ത്രലോകത്ത് ഈ ചിലന്തി അറിയപ്പെട്ടിരുന്നത്.

ചിലന്തി വർഗ്ഗങ്ങളുടെ സ്വഭാവത്തെപ്പറ്റിയും വംശവർദ്ധനവിനെപ്പറ്റിയും ഗവേഷണം നടത്തുന്ന ശാസ്ത്ര സംഘമാണ് വാർത്ത പുറത്തുവിട്ടത്.

28 വര്‍ഷം ജീവിച്ച ഒരു മെക്‌സിക്കന്‍ ചിലന്തിയുടെ റെക്കോഡാണ്‌ ട്രാപ്ഡോർ വർഗത്തിലുളള ചിലന്തി പഴങ്കഥയാക്കിയതെന്ന് പഠനത്തിന് നേതൃത്വം നൽകുന്ന സംഘത്തിലെ പ്രധാനിയായ ലിയാൻഡ മാസൊൺ‌ പറയുന്നു.

സെന്‍ട്രല്‍ വീറ്റ്‌ബെല്‍റ്റ്‌ മേഖലയില്‍ നടത്തിയ ഗവേഷണത്തിനിടെയാണ്‌ ഈ ചിലന്തി ശാസ്‌ത്രസംഘത്തിന്റെ പിടിയിലായത്‌. ട്രാപ്ഡോർ വിഭാഗത്തിൽ കണ്ടെത്തിയവയിൽ വലിപ്പമേറിയ ചിലന്തിയും കൂടിയായിരുന്നു ഇത്.

1974 ൽ ബർബറ യോർക്ക് മെയൻ എന്ന ഗവേഷകയാണ് ചിലന്തി പഠനത്തിന് തുടക്കമിട്ടത്. ഒാസ്ട്രേലിയിയിലെ കർട്ടിൻ യൂണി‍വേ‍ഴ്സിറ്റിയുടെ മേൽനോട്ടത്തിലാണ് ചിലന്തി പഠനം. വിവിധ കാലഘട്ടങ്ങളിലെ കാലാവസ്ഥകൾ ജീവികളിൽ ഉണ്ടാക്കുന്ന സ്വാധീനവും സംഘത്തിന്‍റെ പ്രധാന ഗവേഷണങ്ങളിൽ ഒന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News