മാവേലിക്കര ഇരട്ട കൊലപാതകത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുരുന്നുകൾക്ക് കൈത്താങ്ങുമായി കരുണാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ

മാവേലിക്കര ഇരട്ട കൊലപാതകത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുരുന്നുകൾക്ക് കൈത്താങ്ങുമായി കരുണാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ . അനാഥരായ രണ്ട് കുട്ടികളുടെയും പഠന ചിലവ് പൂർണ കരുണ ഏറ്റെടുക്കുമെന്ന് ചെയർമാൻ സജി ചെറിയാൻ പീപ്പിളിനോട്.

നിർദ്ധനരായ രണ്ട് കുട്ടികളുടെ ഇരുളടഞ്ഞ ഭാവിയിൽ പുതിയ പ്രതീക്ഷ ആവുകയാണ് സജി ചെറിയാന്റെ പ്രഖ്യാപനം

കൊലപാതകിയായ സുധീഷ് ഇല്ലാത്ത ക്കിയത് ഒരേ സമയം രണ്ട് ജീവനും , രണ്ട് ജീവിതങ്ങളുമാണ് .കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് ദേവനും ദേവികയും അനാഥരായത്.

മാവേലിക്കര പല്ലാരിമംഗലത്ത് അയൽവാസി അരുംകൊല ചെയ്ത ബിജുവിന്റെയും , കലയുടെയും പറക്കമുറ്റാത്ത മക്കളുടെ മുന്നിൽ ജീവിതം ഒരു ചോദ്യ ചിഹ്നം ആയിരുന്നു .

അതിന് പ്രതിവിധിയെന്നോണം ആണ് ചെങ്ങന്നൂർ ആസ്ഥാനമായ കരുണാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ചെയർമാൻ സജി ചെറിയാനാണ് കുട്ടികളുടെ പഠന ചിലവ് പൂരണ്ണമായും ഏറ്റെടുക്കാം എന്ന വാഗ്ദാനം മുന്നോട്ട് വെച്ചത്. മരണവീട്ടിലെത്തി ബന്ധുകളെ നേരിൽ കണ്ട ശേഷമാണ് സജി ചെറിയാൻ ഈ കാര്യം വ്യക്തമാക്കിയത്

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത വിരോധത്തിനാണ് ബിജുവിനേയും , ഭാര്യ കലയേയും അയൽവാസി സുധീഷ് മകനായ ദേവന്റെ മുന്നിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയത്.

ദേവനെ കൊല ചെയ്യാൻ സുധീഷ് തുന്നിഞ്ഞെങ്കിലും ഓടി രക്ഷപ്പെട്ടതിനാൽ കൊല്ലപ്പെട്ടില്ല . മാതാപിതാക്കൾ നഷ്ടപ്പെട്ട പറക്കമുറ്റാത്ത കുരുന്നുകൾക്ക് കാരുണ്യയുടെ സഹായം വലിയ ആശ്വാസം ആയി മാറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News