കതിര്‍ മണ്ഡപത്തില്‍ നിന്നും മരണത്തിലേക്ക്; കൊള്ളസംഘത്തിന്‍റെ ക്രൂരതയില്‍ ജീവന്‍ നഷ്ടപ്പെട്ട് ആ പെണ്‍കുട്ടി

മുസഫർനഗർ: ഉത്തര്‍പ്രദേശില്‍, കൊള്ളസംഘം വിവാഹസംഘത്തെ ആക്രമിച്ച്, ലക്ഷങ്ങള്‍ കവര്‍ന്നു. കൊള്ളസംഘത്തിന്‍റെ ആക്രമത്തില്‍ വധു കൊല്ലപ്പെട്ടു.

ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ ഡൽഹി–ഡെറാഡൂൺ ദേശീയപാതയിലായിരുന്നു സംഭവം. ആയുധങ്ങളുമായെത്തിയ കൊള്ളസംഘം വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം തിരിച്ചു വരുകയായിരുന്ന സംഘത്തെ ആക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ വധു ഫർഹാന കൊല്ലപ്പെട്ടു. ആയുധധാരികളായ ആറോളം ആളുകളാണ് ആക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്.

കൊള്ളക്കാരെ ചെറുത്തതാണു വധുവായ ഫർഹാന കൊല്ലപ്പെടാൻ കാരണം. ഇവരെ ഉടൻതന്നെ മുസഫർനഗർ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിൽ വരൻ ഉൾപ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വിവാഹസംഘത്തിന്‍റെ കെെവശം ഉണ്ടായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന ആഭരണങ്ങളും ഒരു കാറും കവർച്ച ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News