സിപിഐ ദേശീയ കൗണ്‍സിലില്‍നിന്നു സി. ദിവാകരനെ ഒഴിവാക്കി; പാര്‍ട്ടിയില്‍ തനിക്ക് ഗോഡ്ഫാദര്‍മാരില്ലെന്ന് ദിവാകരന്‍; ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്നും അഞ്ച് പുതുമുഖങ്ങള്‍

കൊല്ലം∙ സിപിഐ ദേശീയ കൗണ്‍സിലില്‍നിന്നു സി. ദിവാകരനെ ഒഴിവാക്കി. ദിവാകരനൊപ്പം കേരളത്തില്‍ നിന്നുള്ള അഞ്ചു പേരെയും ഒ‍ഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍നിന്ന് അഞ്ച് പുതുമുഖങ്ങള്‍ കൗണ്‍സിലിലെത്തി.

കാനം പക്ഷക്കാരെയാണ് പുതിയതായി ഉൾപ്പെടുത്തിയത്. കൗണ്‍സിലില്‍നിന്നു പുറത്താക്കിയതിനു പിന്നാലെ അതൃപ്തി പ്രകടമാക്കി ദിവാകരന്‍ രംഗത്തെത്തി.

തനിക്ക് ഗോഡ്ഫാദർ മാരില്ലെന്നും ഒഴിവാക്കിയാലും നിലനിർത്തിയാലും നിരാശയോ സന്തോഷമോ ഇല്ലെന്നും സി ദിവാകരന്‍ പ്രതികരിച്ചു. കേരളത്തിൽ നിന്നുള്ള പ്രതിനിധി യോഗത്തിൽ നിന്നും ദിവാകരൻ വിട്ടുനിന്നു.

പുതുതായി ഉൾപ്പെടുത്തിയത്

KP രാജേന്ദ്രൻ
Nഅനിരുദ്ധൻ
പി വസന്തം
Nരാജൻ
ഇ ചന്ദ്രശേഖരൻ

ഒഴിവാക്കപ്പെട്ടവര്‍

സി ദിവകരൻ
CN ചന്ദ്രൻ
സത്യൻ മൊകേരി
കമല സദാനന്ദൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News