മലപ്പുറത്ത് ഉറങ്ങിക്കിടന്ന മധ്യവയസ്കനെ ഭാര്യ ആസിഡൊ‍ഴിച്ച് കൊലപ്പെടുത്തി; കൊലപാതക കാരണംകേട്ട് ഞെട്ടല്‍ മാറാതെ കുടുംബം

മലപ്പുറത്ത് മധ്യ വയസ്കന്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകകൂടിയായ ഭാര്യ അറസ്റ്റില്‍. ക‍ഴിഞ്ഞ ഞായറാ‍ഴ്ചയായിരുന്നു കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീര്‍(52) ആസിഡ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഭര്‍ത്താവ് ഉറങ്ങികിടക്കുമ്പോള്‍ താന്‍ ആസിഡ് ഒ‍ഴിച്ചെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ ഭാര്യ സുബൈദ സമ്മതിച്ചു.

സുബൈദയുടെ മൊ‍ഴിയിലുണ്ടായ വൈരുധ്യമാണ് കൊലപാതക വിവരം പുറത്തറിയാന്‍ കാരണമായത്.  മഞ്ചേരിയിലെ  സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ സുബൈദ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറിയവരാണ് തന്‍റെ ഭര്‍ത്താവിനെ ആസിഡ് ഒ‍ഴിച്ചതെന്നായിരുന്നു സുബൈദ പൊലിസിനോട് ആദ്യം വെളിപ്പെടുത്തിയത്.

എന്നാല്‍ മൊ‍ഴിയിലെ പൊരുത്തക്കേടുകളിനേ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോ‍ഴാണ് കൊലപാതകം നടത്തിയത് താനെന്ന് സുബൈദ സമ്മതിച്ചത്.

ഭര്‍ത്താവുമായി നിരന്തരം വ‍ഴക്കിലാണെന്നും മറ്റു സ്ത്രീകളുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്നും സുബൈദ പൊലീസിനോട് പറഞ്ഞു. അതിന്‍റെ ഭാഗമായി ഉണ്ടായ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഭാര്യ സമ്മതിച്ചു.  എന്നാല്‍ ആസിഡ് എവിടുന്ന് കിട്ടിയെന്ന് വ്യക്തമാക്കിയില്ല.

മുഖത്തും നെഞ്ചിലുമായി പൊള്ളലേറ്റ ബഷീറിനെ ഉടന്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.

സുബൈദയെ ഇന്ന് തെളിവെടുപ്പിനായി മലപ്പുറം മുണ്ടുപറമ്പിലെ വാടകവീട്ടിലേക്ക്  കൊണ്ടുപോവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here