സിബിഎസ്ഇ കണക്ക് പരീക്ഷ ചോദ്യപേപ്പര്‍ മാറി ലഭിച്ച സംഭവം: പരാതിക്കാരിയായ വിദ്യാർത്ഥിനി കുറ്റക്കാരിയെന്ന് സിബിഎസ് സി

കോട്ടയത്ത് സി.ബി.എസ്.ഇ കണക്ക് പരീക്ഷ ചോദ്യപേപ്പര്‍ മാറി ലഭിച്ച സംഭവത്തിൽ പരാതിക്കാരിയായ വിദ്യാർത്ഥിനി കുറ്റക്കാരിയെന്ന് സിബിഎസ് സി.

കണക്ക് വിഷയത്തിൽ പിന്നോക്കം നിന്ന പെൺക്കുട്ടി 2016-ൽ സഹോദരൻ എഴുതിയ ചോദ്യപേപ്പർ വീട്ടിൽ നിന്നും കൊണ്ടുവന്ന് പരീക്ഷയെഴുതിയെന്നാണ് സി.ബി എസ് ഇ യുടെ ആരോപണം.

അസിസ്റ്റന്റ് സെക്രട്ടറി വികാസ് കുമാർ അഗർവാൾ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് CBSE ഹൈക്കോടതിയിൽ സമർപ്പിച്ചു . എന്നാൽ സിബിഎസ് സിയുടെ വാദം വസ്തുതാവിരുദ്ധമാണെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ പറഞ്ഞു .

കോട്ടയം മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂൾ വിദ്യാർത്ഥിനി അമിയ സലീം ആയിരുന്നു സിബിഎസ്ഇ കണക്കു പരീക്ഷയ്ക്ക് ചോദ്യപേപ്പർ മാറി ലഭിച്ചു എന്ന ആരോപണവുമായി ഹൈക്കോടതിയെ സമീപിച്ചത്.

മാർച്ച് 28ന് നടന്ന പത്താം ക്ലാസ് കണക്ക് പരീക്ഷയ്ക്ക് 2016 ലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ലഭിച്ചു എന്നായിരുന്നു പരാതി . പെൺകുട്ടിക്ക് മാത്രമായി പ്രത്യേകം പരീക്ഷ നടത്താൻ ഹർജി പരിഗണിച്ച ഹൈക്കോടതി നിർദ്ദേശിച്ചു .

ഇതിനെതിരെ സിബിഎസ്ഇ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് പരാതിക്കാരിയായ പെൺകുട്ടി കുറ്റക്കാരിയാണെന്ന് ആരോപണമുന്നയിക്കുന്നത്.

സഹോദരൻ എഴുതിയ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വീട്ടിൽനിന്നും കൊണ്ടുവന്ന് പെൺകുട്ടി പരീക്ഷ എഴുതുകയായിരുന്നുവെന്നാണ് സിബിഐയുടെ വാദം.

കണക്ക് വിഷയത്തിൽ പിന്നാക്കം നിന്ന പെൺകുട്ടി ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്നതിനാണ് ആരോപണം ഉന്നയിച്ചതെന്ന് സിബിഎസ്ഇ വാദിക്കുന്നു. സിബിഎസ്ഇ അസിസ്റ്റന്റ് സെക്രട്ടറി വികാസ് കുമാർ അഗർവാൾ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

എന്നാൽ സിബിഎസ്ഇ അധികൃതരുടെ വാദം വാസ്തവ വിരുദ്ധമാണെന്ന് അമിയയുടെ അഭിഭാഷകൻ പറഞ്ഞു . ചോദ്യപേപ്പറുകളിലെ കോഡ് നമ്പർ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്താനാണ് പെൺകുട്ടിയുടെ അഭിഭാഷകന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here