ബോളീവുഡില്‍ നിന്നും വീണ്ടുമൊരു കല്യാണ വിശേഷം; സോനം കപൂര്‍ വിവാഹിതയാകുന്നു

ബോളിവുഡിലെ ഇന്നത്തെ ചര്‍ച്ചാ വിഷയം സോനം കപൂറിന്‍റെ വിവാഹമാണ്. അടുത്ത സുഹൃത്തായ ആനന്ദ് അഹൂജയുമായുള്ള സോനത്തിന്റെ വിവാഹത്തിനുവേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.

വീട് മുഴുവന്‍ വൈദ്യുതി അലങ്കാരങ്ങളില്‍ കുളിച്ചു നില്‍ക്കുകയാണ്. ആര്‍ഭാടമായ വിവാഹ ചടങ്ങുകള്‍ക്കായി പണം ധൂര്‍ത്തടിക്കുന്നതിന് പകരം അത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്കാനാണ് താന്‍ താല്പര്യപെടുന്നതെന്ന് സോനം മുന്‍പ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

എങ്കിലു മകളുടെ വിവാഹം ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അനില്‍ കപൂര്‍.

വിവാഹ തിയ്യതിയോ വിവാഹത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളോ ഇതുവരെ സോനം ഔദ്യോഗികമായി പുറത്തു പറഞ്ഞിട്ടില്ലെങ്കിലും വിവാഹം മെയ് രണ്ടിന് ഉണ്ടാകുമെന്നാണ് സോനത്തിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here