അത്ഭുതപ്പെടുത്തി അനുഷ്കയുടെ മേക്ക് ഓവര്‍

ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മയുടെ പുതിയ മേക്ക് ഓവറാണ് ഇന്ന് ബി ടൗണില്‍ ചര്‍ച്ചാ വിഷയം. സാക്ഷാല്‍ വിരാട് കോഹ്ലിയെപ്പോലും അദ്ഭുതപ്പെടുത്തുന്ന മേക്ക് ഓവറിലാണ് അനുഷ്ക പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ഒരു പത്തറുപത് വയസ് പ്രായം വരുന്ന ഒരു അമ്മൂമ്മയായിട്ടാണ് അനുഷ്ക ടിവി പരസ്യത്തില്‍ എത്തുന്നത്. അനുിഷ്ക ശര്‍മ്മ ഫാന്‍സ് ക്ലബ്ബിന്‍റെ ട്വിറ്റര്‍ പേജിലൂടെ അനുഷ്ക തന്നെയാണ് തന്‍റെ അമ്മൂമ്മപ്പടം പുറത്തു വിട്ടിരിക്കുന്നത്.

അനുഷ്‌കയെ മുത്തശ്ശിയായി ഒരുക്കുന്നതിന്റെ ചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട്. അനുഷ്‌ക വയസ്സായാല്‍ പോലും സുന്ദരി ആണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News