നൂറു കോടിയില്‍ പ്രിയന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മരക്കാര്‍ എത്തുന്നു

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. കൊച്ചിയില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

നൂറു കോടി ബദ്ജറ്റിലൊരുക്കുന്ന ചിത്രം ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വ്വാദ് സിനിമാസും കോണ്‍ഫിഡാന്റ് ഗ്രൂപ്പും ചേര്‍ന്നാണു നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ നാവിക കരുത്തിന്റെ പിതാകന്മാരായാണു കുഞ്ഞാലി മരക്കാര്‍ തലമുറകളെ വിശേഷിപ്പിക്കുന്നത്.

സാമൂതിരിയുടെ കപ്പല്‍ പടയുടെ തലവന്മാരായ കുഞ്ഞാലിമരക്കന്മാര്‍ ചരിത്രത്തില്‍ ധീര പരിവേഷമുള്ളവരാണു. എന്നാല്‍ ഇവരുടെ കൃത്യമായ ചരിത്രം ഇന്നേ വരെ രേഖപ്പെടുത്താനും സാധിച്ചിട്ടില്ല.

മ്യൂസിയങ്ങളില്‍ പോലും അപൂര്‍ണ്ണമായ വിവരങ്ങള്‍ മാത്രം ലഭിക്കുമ്പോള്‍ കുഞ്ഞാലി നാലാമന്റെ ജീവിതമാണു പ്രിയദര്‍ശന്‍ മോഹ്ന്‍ലാല്‍ കൂട്ടുക്കെട്ടില്‍ വിരിയുന്നത്. കൊച്ചിയില്‍ ശനിയാഴ്ച്ച ചേര്‍ന്ന പത്ര സമ്മേളനത്തിലാണു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്.

നവംബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിനു നൂറു കോടിയോളം രൂപയാണു മുതല്‍ മുടക്കായി കണക്കാക്കിയിരിക്കുന്നത്. ആശീര്‍വ്വാദ് ഫിലിംസ് ആണു ചിത്രത്തിന്റെ നിര്‍മ്മാണം.

കോണ്‍ഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി. കുരുവിളയും ചിത്രത്തിന്റെ മറ്റു നിര്‍മ്മാതാക്കളാണു. ചിത്രത്തിലേക്കായി ബ്രിട്ടണില്‍ നിന്നും ചൈനയില്‍ നിന്നും താരങ്ങള്‍ എത്തും. ആശീര്‍വ്വാദ് ഫിലിംസിന്റെ 25ആമത് ചിത്രം കൂടിയാണു മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News