സിപിഐ ദേശീയ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും; കാനം രാജേന്ദ്രനും ബിനോയ് വിശ്വവും കേന്ദ്ര സെക്രട്ടറിയേറ്റില്‍

സിപിഐ ദേശീയ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും. കൊല്ലത്ത് 4 ദിവസമായി തുടരുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് വീണ്ടും സുധാകര്‍ റെഡ്ഡിയെ തെരഞ്ഞെടുത്തത്.

കാനം രാജേന്ദ്രനും ബിനോയ് വിശ്വവും കേന്ദ്ര സെക്രട്ടറിയേറ്റില്‍. പന്ന്യന്‍ രവീന്ദ്രന്‍ കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍. കെ ഇ ഇസ്മയിലിനെ ദേശീയ എക്സിക്യൂട്ടീവില്‍ നിലനിര്‍ത്തി. 31  ദേശീ എക്സിക്യൂട്ടീവില്‍  8 പുതുമുഖങ്ങള്‍.

ഗുരുാദാസ് ദാസ് ഗുപ്ത ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചെങ്കിലും ആ സ്ഥാനത്തേക്ക് പുതുതായി ആരേയും തെരഞ്ഞെടുത്തിട്ടില്ല. വിദ്യാർഥി നേതാവും ജെ.എൻ.യു മുൻ യൂണിയൻ ചെയർമാനുമായ കനയ്യകുമാറിനെ സി.പി.ഐ ദേശീയ കൗണ്‍സിലിൽ ഉൾപ്പെടുത്തി.

ഇ. ചന്ദ്രശേഖരന്‍, എന്‍ അനിരുദ്ധന്‍, കെ.പി രാജേന്ദ്രന്‍, എന്‍ രാജന്‍, പി വസന്തം എന്നീ അഞ്ച് പുതുമുഖങ്ങളടക്കം കേരളത്തിൽനിന്ന് 15 അംഗങ്ങളെ ദേശീയ കൗണ്‍സിലിൽ ഉൾപ്പെടുത്തി.

കാന്‍ഡിഡേറ്റ് അംഗമായി മഹേഷ് കക്കത്തിനെയും ഉള്‍പ്പെടുത്തി. സി. ദിവാകരന്‍, സി.എന്‍ ചന്ദ്രന്‍, കമല സദാനന്ദന്‍, സത്യന്‍ മൊകേരി എന്നിവരെ ഒഴിവാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News