‘എനിക്ക് ബീഫും പൊറോട്ടയും വാങ്ങി തന്നത് ആ ബ്രാഹ്മണ സുഹൃത്ത്’; സംഘികളെ തേച്ചൊട്ടിച്ച് റസൂല്‍ പൂക്കുട്ടി പറയുന്നു

തിരുവനന്തപുരത്ത് ലോ കോളേജില്‍ പഠിക്കുന്ന സമയത്ത് താന്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോകാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നുവെന്ന് റസൂല്‍ പൂക്കുട്ടി.

ഇന്ന് താന്‍ അവിടെ ചെന്നാല്‍ എന്താണ് സംഭവിക്കുക എന്ന് അറിയില്ല. അന്ന് ക്ഷേത്രത്തില്‍ പോയാല്‍ കലാപരമായ ധാരാളം പെര്‍ഫോമന്‍സ് കാണാമായിരുന്നെന്നും ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റസൂല്‍ പൂക്കുട്ടി പറഞ്ഞു.

തന്റെ സുഹൃത്ത് രാമന്‍ താമസിച്ചിരുന്നത്, പത്മനാഭസ്വാമി ക്ഷ്രേത്രത്തിെന്റ തൊട്ടടുത്തായിരുന്നു. ഒരു ബ്രാഹ്മണന്‍ ആയ രാമന്‍ ടാഗോര്‍ തീയറ്ററിന്റെ മുന്‍പിലുള്ള ഹോട്ടലില്‍ കൊണ്ടുപോയി പൊറോട്ടയും ബീഫും വാങ്ങി തരും.

തിരുവന്തപുരം നഗരത്തില്‍ ഏതൊക്കെ ഹോട്ടലില്‍ നല്ല ബീഫ് കിട്ടുമെന്ന് രാമനറിയാമായിരുന്നു എന്നും റസൂല്‍ പൂക്കുട്ടി ഓര്‍ക്കുന്നു.

ഇന്ന് ബീഫിന്റെ പേരില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. അതിലൊന്നും യാതൊരു കാര്യവുമില്ല. കായംകുളത്ത് തന്റെ പെങ്ങള്‍ താമസിക്കുന്നുണ്ട്. യാത്ര പോകുമ്പോള്‍ കഴിക്കാനുളള ഭക്ഷണവുമായി കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വരും. ഒരു പൊതിയിലെ ചപ്പാത്തിയും ഇറച്ചിക്കറിയും തങ്ങള്‍ ഒരുമിച്ചിരുന്ന് കഴിക്കും, അതാണ് ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News