‘യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്ക് പോകേണ്ട; നല്ലത് പശുവിനെ വളര്‍ത്തുന്നതും പാന്‍ഷോപ്പ് തുടങ്ങുന്നതും’; വീണ്ടും ത്രിപുര മുഖ്യന്‍

30 മാസത്തിനുള്ളില്‍ 7 ലക്ഷം പുതിയ തൊഴില്‍ സൃഷ്ടിക്കുമെന്നായിരുന്നു ത്രിപുരയിലെ പുതിയ മുഖ്യന്‍ ബിപ്ലബ് കുമാര്‍ ദേബ് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നത്.

ഇത്തരത്തിലുള്ള പ്രചരണങ്ങളിലൂടെയാണ് ബിജെപി ത്രിപുരയില്‍ അധികാരത്തിലെത്തിയത്. 25 കൊല്ലം സിപിഐഎം തുടര്‍ച്ചയായി ഭരിച്ച ത്രിപുരയില്‍ നവമാധ്യമങ്ങളിലൂടെയും മറ്റും നടത്തിയ ആസൂത്രിതമായ പ്രചരണത്തിലൂടെയാണ് സിപിഐഎമ്മിന്റെ ഭരണം അവസാനിപ്പിച്ചത്.

ഇതില്‍ ബിജെപി ഏറ്റവും മുന്‍തൂക്കം കൊടുത്തിരുന്നത് യുവാക്കള്‍ക്കായിരുന്നു. ബിജെപി അധികാരത്തില്‍ വന്നാല്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും യുവാക്കളുടെയും ജനങ്ങളുടെയും ജീവിത നിലവാരം ഇതോടെ മാറുമെന്നുമായിരുന്നു ബിജെപിയും വാഗ്ദാനം.

പ്രചരണത്തില്‍ മുന്നില്‍ നിന്നതും ഇപ്പോഴത്തെ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് തന്നെയായിരുന്നു. എന്നാല്‍ അധികാരത്തില്‍ കയറി രണ്ട് മാസം തികഞ്ഞപ്പോഴേക്കും ബിപ്ലബ് നേരെ കരണം മറിഞ്ഞു.

ഇപ്പോള്‍ പറയുന്നതാകട്ടെ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കു പിന്നാലെ പോകാതെ വീട്ടില്‍ ഒരു പശുവിനെ വളര്‍ത്തുകയോ, പാന്‍ഷോപ്പ് തുടങ്ങുകയോ ആണ് നല്ലതെന്നാണ്.

ഇതിന് മുന്നേയും മുഖ്യമന്ത്രിയുടെ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. മഹാഭാരത കാലത്ത് ഇന്റെര്‍നെറ്റ് ഉണ്ടായിരുന്നുവെന്നും സിവില്‍ എന്‍ജിനീയര്‍മാര്‍ക്കാണ് സിവില്‍ പ്രവേശിക്കാന്‍ യോഗ്യതയെന്നും ബിപ്ലബ് നേരത്തെ പറഞ്ഞിരുന്നു. മുന്‍ ലോക സുന്ദരി ഡയാനയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ഷം നടത്തിയതിന് മാപ്പ് പറഞ്ഞിരുന്നു.

അധികാരത്തില്‍ എത്തിയാലുടനെ വികസന കുത്തിപ്പിന് തറക്കല്ലിടും എന്നു പ്രഖ്യാപിച്ച ബിജെപിക്കാരും ത്രിപുര മുഖ്യമന്ത്രിയും മണ്ടത്തരം പറയുന്നതില്‍ മത്സരിക്കുകയാണ്.

ത്രിപുരയിലെ ജനങ്ങള്‍ക്ക് അങ്ങനെതന്നെ വേണമെന്ന തരത്തിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ ബിപ്ലബിനെതിരെയുള്ള പോസ്റ്റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here