സിപിഐ പാർട്ടി കോൺഗ്രസിന്​ പ്രൗഡോജ്വല സമാപനം

നഗരവീഥികളെ ചെമ്പട്ടയണിയിച്ച ചുവപ്പ് സേന മാർച്ചോടെ സിപി.ഐ 23ാം പാർട്ടി കോൺഗ്രസിന്​ പ്രൗഡോജ്വല സമാപനം.

നഗരത്തി​ന്റെ രാജ വീഥികളെ ചുവപ്പിൽ മുക്കി ലക്ഷം പേർ അണിനിരന്ന പരേഡ്​ ആശ്രാമം മൈതാനത്ത്​ അണിയിച്ചെരുക്കിയ സമാപന വേദിയായ ‘ചെങ്കോട്ട’യിൽ സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം സുധാകര റെഡ്ഡി ഉത്ഘാടനം ചെയ്തു.

ഒരു ലക്ഷം പേർ അണിനിരന്ന റെഡ് വാളണ്ടിയർ മാർച്ച് കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ചെങ്കോട്ടയിൽ സമാപിച്ചു.

വർഗീയതക്കെതിരെ ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് സി.പി.ഐ ജനറൽ സെകട്ടറി എസ്.സുധാകർ റെഡ്ഡി പറഞ്ഞു. മതേതരത്വവും ജനാധിപത്യവും വലിയ വെല്ലുവിളി നേരിടുകയാണെന്ന് സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.

കേരളത്തിലെ സി.പി.ഐയുടെ രാഷ്ട്രീയ, സംഘടനാ ഐക്യം ഉറപ്പിച്ചാണ് കോൺഗ്രസ് സമാപിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

അതേ സമയം, കേന്ദ്ര കൗൺസിലിൽ നിന്ന് ഒഴിവാക്കപെട്ട സി.വി ദിവാകരൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാതെ മടങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel