പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് എല്‍ഡിഎഫ് നയമെന്ന് കോടിയേരി; കീഴാറ്റൂരില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കും; എതിര്‍പ്പുകളുടെ പേരില്‍ വികസന പദ്ധതികള്‍ നിര്‍ത്തി വയ്ക്കില്ല

കണ്ണൂര്‍: കീഴാറ്റൂരില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഏതുതരം ചര്‍ച്ചയ്ക്കും പാര്‍ട്ടിയും സര്‍ക്കാരും തയ്യാറാണെന്നും എന്നാല്‍ എതിര്‍പ്പുകളുടെ പേരില്‍ വികസന പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. കീഴാറ്റൂര്‍ വയലില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം കീഴാറ്റൂര്‍ ഗ്രാമോത്സവ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

കമ്മ്യൂണിസ്റ്റ് ഗ്രാമമായ കീഴാറ്റൂരില്‍ ജനങ്ങളുടെ ഒത്തൊരുമ വിളിച്ചോതി നടന്ന ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാട് കോടിയേരി വിശദീകരിച്ചത്.

കീഴാറ്റൂര്‍ ബൈപാസ്സിനായി സര്‍വ്വേ പൂര്‍ത്തിയാക്കിയ സ്ഥലം സന്ദര്‍ശിച്ചതിനു ശേഷമാണ് കോടിയേരി വേദിയില്‍ എത്തിയത്. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് എല്‍ഡിഎഫ് നയമെന്ന് കോടിയേരി പറഞ്ഞു.

ഭൂമി നഷ്ടപ്പെടുന്നവരുടെ വേദന മനസിലാക്കുന്നു. അവര്‍ക്ക് ഒപ്പം തന്നെയാണ് പാര്‍ട്ടിയും. ഭൂമി നഷ്ടപ്പെടുന്നവര്‍ക്കു സാധ്യമായ എല്ലാ സഹായവും ചെയ്യും. ഏതു തരം ചര്‍ച്ചയ്ക്കും പാര്‍ട്ടിയും സര്‍ക്കാരും തയ്യാറാണ്. എന്നാല്‍ എതിര്‍പ്പുകളുടെ പേരില്‍ വികസന പദ്ധതികള്‍ നിര്‍ത്തി വയ്ക്കില്ലെന്നും കോടിയേരി പറഞ്ഞു.

ഹരിത കേരളം ഉള്‍പ്പെടെ മാതൃകാപരമായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാരിനെയും സിപിഐഎമ്മിനെയും പരിസ്ഥിതി വിരോധികള്‍ എന്ന് കരുതി ഒറ്റപ്പെടുത്താം എന്ന് കരുതാറുതെന്നും കോടിയവരി പറഞ്ഞു.

കീഴാറ്റൂരില്‍ എത്തിയ കോടിയേരി ബാലകൃഷ്ണന് ആവേശകരമായ സ്വീകരണമാണ് നാട്ടുകാര്‍ നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here