കശ്മീരില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് സിആര്‍പിഎഫ് ജവാന്‍മാര്‍; മൂന്നു പേര്‍ക്ക് സസ്‌പെന്‍ഷന്‍

ദില്ലി: കശ്മീരില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍.

മാര്‍ച്ച് പത്തിന് പൂഞ്ച് ജില്ലയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയാണ് സിആര്‍പിഅഫ് ജവാന്‍മാര്‍ പീഡിപ്പിച്ചത്.

വഴി തെറ്റിയ തന്നെ ജവാന്മാര്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും ക്യാംപില്‍ വെച്ച് ഒരാള്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും മറ്റൊരാള്‍ ഇത് മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് യുവതിയുടെ പരാതി.

ജവാന്മാരെ ബന്തലബ് ക്യാംപില്‍ വെച്ച് യുവതിക്കൊപ്പം കണ്ടെത്തിയെന്നും ഇവരെ സസ്‌പെന്‍ഡ് ചെയ്തതായും സിആര്‍പിഎഫ് വക്താവ് ആഷിഷ് കുമാര്‍ ഝാ പറഞ്ഞു. ഇവര്‍ക്കെതിരെ ജമ്മു കശ്മീര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനാണ് മൂന്നാമത്തെയാളെ സസ്‌പെന്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് ഡോംന പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News