സർവീസ് മേഖലയ്ക്ക് ബാധിച്ച അർബുദമാണ് അഴിമതി; അഴിമതിക്കാർക്ക് ഈ സർക്കാരിന്റെ കാലത്ത് രക്ഷയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി

സർവീസ് മേഖലയ്ക്ക് ബാധിച്ച അർബുദമാണ് അഴിമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്യുന്നവർ ആരായാലും ദയയില്ലാത്ത നടപടി ഉണ്ടാകുമെന്നും അഴിമതിക്കെതിരെ എൻജിഒ യൂണിയൻ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

അഴിമതിക്കാർക്ക് ഈ സർക്കാരിന്റെ കാലത്ത് ഒരു രക്ഷയുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ,ജനാധിപത്യ വിരുദ്ധ നിലപാടുകളെ മുഖ്യമന്ത്രി വിമർശിച്ചു.

സുപ്രീ oകോടതി ജസ്റ്റിസ് നിയമനവുമായി ബന്ധപ്പെട്ട് BJP സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ലജ്ജാകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫിനുൾപ്പെടെ എൻജിഒ യൂണിയൻ നൽകുന്ന പിന്തുണ മുഖ്യമന്ത്രിയുടെ പ്രശംസ പിടിച്ചു പറ്റി.

NGO സംസ്ഥാന പ്രസിഡണ്ടായി E. പ്രേംകുമാറിനെയും ജനറൽ സെക്രട്ടറിയായി ടി സി മാത്തുക്കുട്ടിയെയും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനത്തിൽ മന്ത്രി എം എം മണി, എം എൽഎ. എസ് രാജേന്ദ്രൻ , Cl TU സംസ്ഥാന വൈസ് പ്രസിഡണ്ട്കെ കെ കെ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News