ഇന്ത്യക്കുമേല്‍ നിരീക്ഷണം ശക്തമാക്കുന്നു; പുതിയ ബഹിരാകാശ പദ്ധതിയുമായി പാക്കിസ്താന്‍

ഇന്ത്യക്കുമേല്‍ നിരീക്ഷണം ശക്തമാക്കാന്‍ പാകിസ്താന്‍ പുതിയ ബഹിരാകാശ പദ്ധതിക്ക് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്.

വരുന്ന സാമ്പത്തിക വര്‍ഷത്തേക്ക് 470 കോടി രൂപയാണ് സ്‌പേസ് ആന്റ് അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനുവേണ്ടി പാകിസ്താന്‍ വകയിരുത്തിയിരിക്കുന്നത്.

255 കോടി രൂപ ചിലവില്‍ 3 പുതിയ പദ്ധതികള്‍ക്കാണ് പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്. സിവില്‍, മിലിട്ടറി ആവശ്യങ്ങള്‍ക്കായി വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നതിന് കുറവ് വരുത്തുക എന്നൊരു ലക്ഷ്യവും കൂടി പാകിസ്ഥാന്‍ ഈ പദ്ധതിയിലൂടെ കണക്കാക്കുന്നുണ്ട്.

പാകിസ്ഥാനിലെ പ്രധാന കേന്ദ്രങ്ങളായ കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളിലായി പുതിയ സ്‌പേസ് സെന്ററുകള്‍ ആരംഭിക്കാനാണ് പാക് പദ്ധതി. പ്രധാനമായും അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെയാണ് പാകിസ്താന്‍ ആശ്രയിച്ചുവരുന്നത്.

നിലവില്‍ ഇന്ത്യയുടെ വിവിധ ഉപഗ്രഹ പദ്ധതികളുമായി മുന്‍കാലത്തെ അപേക്ഷിച്ച് അമേരിക്ക കൂടുതല്‍ സഹകരിക്കുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്‍ ഇങ്ങനെയാരു നിലപാടുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് അമേരിക്കയുമായുള്ള ബന്ധം കുറയ്ക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നതെന്ന് പാക് മാധ്യമമായ ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുടെ സാറ്റലൈറ്റ് പദ്ധതികളെ വിശദമായി നിരീക്ഷിക്കാന്‍ പാകത്തിലുള്ള പദ്ധതിക്ക് രൂപം നല്‍കിയതായും മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നു.

പാക് സാറ്റ് എംഎം1 എന്ന വിവിധോദ്ദേശ്യ മിസൈല്‍ വിന്യസിക്കാനും പാകിസ്താന്‍ ലക്ഷ്യമിടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here